കയ്പമംഗലം: എസ്.എൻ.ഡി.പി യോഗം ദേവമംഗലം ശാഖയിൽ മഹാത്മാഗാന്ധി - ശ്രീനാരായണ ഗുരുദേവൻ സംഗമത്തിന്റെ ശതാബ്ദി ആഘോഷവും ശ്രീനാരായണ ഗുരുജയന്തി ആഘോഷക്കമ്മിറ്റി രൂപീകരണവും നടന്നു. നാട്ടിക യൂണിയൻ വൈസ് പ്രസിഡന്റ് സുധീപ് മാസ്റ്റർ യോഗം ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് ടി.വി. വിശ്വംഭരൻ അദ്ധ്യക്ഷനായി. വനിതാ സംഘം പ്രസിഡന്റ് രാജി ശ്രീധരൻ ദീപം തെളിച്ചു. ശാഖാ സെക്രട്ടറി ടി.എസ്. പ്രദീപ് അനുശോചന പ്രമേയാവതരണവും വൈസ് പ്രസിഡന്റ് കെ.ആർ. സത്യൻ ആമുഖ പ്രസംഗവും നടത്തി. ജയന്തി ആഘോഷക്കമ്മിറ്റി ഭാരവാഹികളായി സി.കെ. രാമു (ചെയർമാൻ), ടി.എം. മുരളി (കൺവീനർ),രാജേഷ് വാഴപ്പിള്ളി,രാജേഷ് വാഴപ്പിള്ളി (കോ ഓഡിനേറ്റർ) എന്നിവരടങ്ങിയ സമിതിയെ തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |