കട്ടപ്പന: സി.പി.ഐ ഇടുക്കി ജില്ലാ സെക്രട്ടറിയായി കെ. സലിംകുമാറിനെ കട്ടപ്പനയിൽ നടന്ന ജില്ലാ സമ്മേളനം തിരഞ്ഞെടുത്തു. പാർട്ടി സംസ്ഥാന കൗൺസിൽ അംഗവും എ.ഐ.ടി.യുസി വർക്കിംഗ് കമ്മിറ്റി അംഗവുമാണ്. 2022 ആഗസ്റ്റിൽ അടിമാലിയിൽ നടന്ന സമ്മേളനത്തിലാണ് ആദ്യം സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടത്. ഉടുമ്പന്നൂർ മഞ്ചിക്കല്ല് കണിയാംപറമ്പിൽ പരേതരായ തങ്കപ്പന്റെയും സരോജിനിയുടെയും മകനാണ് 59കാരനായ സലിംകുമാർ. ചെത്ത് തൊഴിലാളി ഫെഡറേഷൻ,മദ്യ വ്യവസായ തൊഴിലാളി ഫെഡറേഷൻ,ചുമട്ടു തൊഴിലാളി ഫെഡറേഷൻ,സപ്ലൈകോ വർക്കേഴ്സ് ഫെഡറേഷൻ,മുനിസിപ്പൽ വർക്കേഴ്സ് ഫെഡറേഷൻ എന്നിവയുടെ സംസ്ഥാന വൈസ് പ്രസിഡന്റാണ്. സമ്മേളനത്തിൽ 51 ജില്ലാ കൗൺസിൽ അംഗങ്ങളെയും 32 അംഗ സംസ്ഥാന സമ്മേളന പ്രതിനിധികളെയും സമ്മേളനം തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |