തൃശൂർ : പരമ്പരാഗത കുമ്മാട്ടിക്കളിക്ക് പ്രശസ്തിയാർജിച്ച കിഴക്കുംപാട്ടുകര വടക്കുമുറി ദേശകുമ്മാട്ടി സെപ്തംബർ ഏഴിന് ആഘോഷിക്കാൻ തീരുമാനിച്ചു. ഉച്ചയ്ക്ക് രണ്ടുമണിക്ക് പനമുക്കുംപ്പിള്ളി ശ്രീ ധർമ്മശാസ്താക്ഷേത്രത്തിൽ നിന്നും ആരംഭിക്കുന്ന ഘോഷയാത്ര നാടൻ കലാരൂപങ്ങൾ ചെട്ടി വാദ്യം ,തെയ്യം ,തിറ മയൂര നൃത്തം, കാളക്കളി, ദേവ നൃത്തം പച്ഛന്നവേഷങ്ങൾ,നിശ്ചല ദൃശ്യം തുടങ്ങിയവയുടെ അകമ്പടിയോടെ 60 ഓളം കുമ്മാട്ടികൾ അണിനിരക്കും. കമ്മിറ്റി പ്രസിഡന്റ് സുരേന്ദ്രൻ ഐനിക്കുന്നത് അദ്ധ്യക്ഷത വഹിച്ചു. എസ്.സന്തോഷ് കുമാർ, ജി.ബി. കിരൺ, അനിൽ, വിപിൻ ഐനിക്കുന്നത്,ശ്രീനാഥ് വിജയൻ, ശ്രീജിത്ത് എസ് ,സുധീർ, സുബീഷ് പി.ജി ,പി.എൻ.മോഹനൻ തുടങ്ങിയവർ പങ്കെടുത്തു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |