കൊച്ചി: പ്രീമിയം കോംപാക്റ്റ് സെഗ്‌മെന്റിൽ പുതിയ തലമുറ ബി.എം.ഡബ്ല്യു 2 സീരീസ് ഗ്രാൻ കൂപ്പെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. പുതിയ സെഡാനിൽ കൂടുതൽ സ്‌പോർട്ടി രൂപകൽപ്പനയും സ്ലീക്കർ അഡാപ്‌റ്റീവ് എൽ.ഇ.ഡി ഹെഡ്‌ലൈറ്റുകളും പ്രകാശിതമായ കിഡ്‌നി ഗ്രില്ലുമുണ്ട്. പുതിയ 2 സീരീസിൽ 1.5 ലിറ്റർ, 3 സിലിണ്ടർ ടർബോ പെട്രോൾ എൻജിൻ 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയർ ബോക്‌സുമായി ജോഡിയാക്കിയിരിക്കുന്നു. ഷാർപ്പായ രൂപരേഖകളും കറുത്ത ആക്‌സന്റുകളും പ്രദർശിപ്പിക്കുന്ന സ്പോർട്ടിയർ ബമ്പറുകളുമായാണ് കാറെത്തിയി രിക്കുന്നത്. ഇതിന്റെ ടോർക്ക് ഔട്ട്പുട്ട് 230 എൻ.എമ്മാണ്.
വില
ബി.എം.ഡബ്ല്യു 218 എം സ്പോർട്ടിന് 46,90,000 രൂപ
ബി.എം.ഡബ്ല്യു 218 എം സ്പോർട്ട് പ്രോ 48,90,000 രൂപ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |