മേപ്പയ്യൂർ: കീഴരിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ഉമ്മൻചാണ്ടി അനുസ്മരണ സമ്മേളനം ഡി.സി.സി പ്രസിഡന്റ് കെ. പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്തു. ചാണ്ടി ഉമ്മൻ എം.എൽ.എ അനുസ്മരണ പ്രഭാഷണം നടത്തി. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഇടത്തിൽ ശിവൻ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി രാജേഷ് കീഴരിയൂർ, ജില്ലാ പഞ്ചായത്തംഗം വി.പി.ദുൽഖിഫിൽ, ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികളായ ടി.കെ.ഗോപാലൻ, കെ.കെ.ദാസൻ, കെ.സി.രാജൻ, പാരിജാതം രാമചന്ദ്രൻ, ശശി പാറോളി, എം.കെ.സുരേഷ് ബാബു, ജി.പി.പ്രീജിത്ത്, കെ.വി.രജിത, കോൺഗ്രസ് മണ്ഡലം സെക്രട്ടറി എൻ.ടി.ശിവാനന്ദൻ, ചുക്കോത്ത് ബാലൻ നായർ, ബി.ഉണ്ണിക്കൃഷ്ണൻ, പഞ്ചായത്തംഗം സവിത നിരത്തിന്റെ മീത്തൽ, എം.എം.രമേശൻ, മഹിളാ കോൺഗ്രസ് പ്രസിഡന്റ് കെ.പി.സുലോചന, മണ്ഡലം ട്രഷറർ പി.കെ.ഗോവിന്ദൻ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |