കോട്ടയം : തദ്ദേശസ്ഥാപനങ്ങളിലേയ്ക്കുള്ള കരട് വോട്ടർപട്ടിക സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷൻ പ്രസിദ്ധീകരിച്ചു. ആഗസ്റ്റ് ഏഴ് വരെ വോട്ടർപട്ടികയിൽ പേരു ചേർക്കാനും തിരുത്തൽ വരുത്താനും അവസരമുണ്ട്. കരട് വോട്ടർപട്ടിക പ്രകാരം ജില്ലയിൽ 15,39,188 വോട്ടർമാരുണ്ട്. 8,000,85 സ്ത്രീകൾ, 7,39,094 പുരുഷന്മാർ, 9 ട്രാൻസ്‌ജെൻഡർ. അന്തിമവോട്ടർപട്ടിക ആഗസ്റ്റ് 30 ന് പ്രസിദ്ധീകരിക്കും. കരടു വോട്ടർപട്ടിക എല്ലാ തദ്ദേശസ്ഥാപനങ്ങളിലും വില്ലേജ്, താലൂക്ക് ഓഫീസുകളിലും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ sec.kerala.gov.in വെബ് സൈറ്റിലും പരിശോധനയ്ക്ക് ലഭിക്കും. ഓൺലൈനായി അപേക്ഷിക്കുമ്പോൾ ഹിയറിംഗിനുള്ള കമ്പ്യൂട്ടർ ജനറേറ്റഡ് നോട്ടീസ് ലഭിക്കും. നോട്ടീസിൽ പറഞ്ഞിട്ടുള്ള തീയതിയിൽ ആവശ്യമായ രേഖകൾ സഹിതം ഹിയറിംഗിനു നേരിട്ടു ഹാജരാകണം. ഓൺലൈൻ മുഖേന അല്ലാതെയും ഇലക്ഷൻ രജിസ്‌ട്രേഷൻ ഓഫീസർക്ക് അപേക്ഷിക്കാം. ഓൺലൈനായി അപേക്ഷിക്കേണ്ട വെബ് സൈറ്റ് sec.kerala.gov.in. അപേക്ഷകളിലും ആക്ഷേപങ്ങളിലും ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാർ സ്വീകരിക്കുന്ന നടപടിക്കെതിരെ തദ്ദേശ സ്വയംഭരണവകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടർക്ക് അപ്പീൽ നൽകാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |