ന്യൂഡൽഹി: വന്ദേഭാരത് എക്സ്പ്രസിൽ വിളമ്പിയ ഭക്ഷണത്തിൽ പ്രാണി കണ്ടെത്തിയതായി റിപ്പോർട്ട്. ന്യൂഡൽഹി വന്ദേഭാരത് എക്സ്പ്രസിൽ കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു സംഭവം. 22440 നമ്പർ ട്രെയിനിലെ സി3 കോച്ചിലെ സീറ്റ് നമ്പർ 53ലെ യാത്രക്കാരനാണ് ദാലിൽ നിന്ന് പ്രാണിയെ കിട്ടിയത്. ഇയാൾ ഇതിന്റെ ചിത്രം എക്സിൽ പങ്കുവയ്ക്കുകയും ചെയ്തു. തുടർന്ന് ഇത് വൈറലായതോടെ നിരവധിയാളുകൾ വിവിധ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകളിൽ വിതരണം ചെയ്യുന്ന ഭക്ഷണത്തെക്കുറിച്ചുള്ള പരാതികളുമായി രംഗത്തെത്തി. അതിനിടെ ഇന്ത്യൻ റെയിൽവേ ക്ഷണാപണവും നടത്തി. റെയിൽവേ സേവയുടെ ഔദ്യോഗിക അക്കൗണ്ടിലൂടെയായിരുന്നു ഇത്.
ഇന്ത്യൻ റെയിൽവേയുടെ കാറ്ററിംഗ് സേവനങ്ങളിൽ കൂടുതൽ ഉത്തരവാദിത്വം കാണിക്കണമെന്നും ഭക്ഷണ വില്പനക്കാരുടെ മേൽ കർശനമായ മേൽനോട്ടം വേണമെന്നും ആളുകൾ ആവശ്യപ്പെട്ടു. ശുചിത്വ ഓഡിറ്റുകൾ പതിവാക്കണമെന്നുംകഴിഞ്ഞ വർഷം ഇതേ ട്രെയിനിൽ ഒരു യാത്രക്കാരന് സാമ്പാറിൽനിന്ന് പ്രാണികളെ ലഭിച്ചിരുന്നു. ഇക്കഴിഞ്ഞ ജൂലായ് ഏഴാം തീയതി തിരുവനന്തപുരം മംഗലാപുരം വന്ദേഭാരതിൽ യാത്രക്കാരന് നൽകിയ ഭക്ഷണത്തിൽ ചത്ത പല്ലിയെ കണ്ടെത്തിയിരുന്നു. യാത്രക്കാരൻ കഴിച്ച ഭക്ഷണത്തിലാണ് പല്ലിയെ കണ്ടത്. കറിയിൽനിന്നാണ് പല്ലിയെ കിട്ടിയത്. ഇദ്ദേഹം കോഴിക്കോട് ഇറങ്ങി സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ജീവനക്കാർക്ക് പരിശീലനം നൽകണമെന്നും ചിലർ ആവശ്യപ്പെട്ടിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |