ദുബായ്: ഏഷ്യാകപ്പ് സൂപ്പർ കപ്പിൽ പാകിസ്ഥാനെതിരായ മത്സരത്തിൽ വിജയിക്കാൻ ഇന്ത്യയ്ക്ക് വേണ്ടത് 172റൺസ്. ഇന്നലെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ പാകിസ്ഥാൻ നിശ്ചിത 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിലാണ് 171 റൺസ് ഉയർത്തിയത്. നാലുക്യാച്ചുകൾ ഇന്ത്യൻ ഫീൽഡർമാർ കൈവിട്ടു.
ഇരു ടീമുകളും തമ്മിലുള്ള ആദ്യ മത്സരത്തിൽ പാക് താരങ്ങൾക്ക് ഷേക് ഹാൻഡ് നൽകാൻ വിസമ്മതിച്ച ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവ് ഇന്നലെയും ധീരമായി അത് ആവർത്തിച്ചു. മാറ്റിയില്ലെങ്കിൽ ടൂർണമെന്റ് ബഹിഷ്കരിക്കുമെന്ന് പാക് ടീം ഭീഷണി മുഴക്കിയ മാച്ച് റഫറി ആൻഡി പൈക്രോഫ്ട് തന്നെയാണ് ഇന്നലെയും മത്സരം നിയന്ത്രിച്ചത്. അതേസമയം അർദ്ധസെഞ്ച്വറി നേടിയ ശേഷം പാക് ഓപ്പണർ സാഹിബ്സദ ബാറ്റെടുത്ത് തോക്കുപോലെ ചൂണ്ടി വെടിവയ്ക്കുന്ന ആംഗ്യം കാട്ടിയത് വിവാദമായിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |