മേപ്പയ്യൂർ: സി.പി.എം നേതാവും മുൻമുഖ്യമന്ത്രിയുമായ വി.എസിന്റെ നിര്യാണത്തിൽ കീഴരിയൂരിൽ സർവകക്ഷി അനുശോചന യോഗം ചേർന്നു. വി പി സദാനന്ദൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. ഇടത്തിൽ ശിവൻ , കെ.റസാക്ക്, ടി സുരേഷ് ബാബു, ടി കെ വിജയൻ ,കെ ടി രാഘവൻ , കെഎം സുരേഷ് ബാബു, എം എം .രവീന്ദ്രർ, കെ ടി ചന്ദ്രൻ , കെ സുരേഷ്ബാബു, കെ ഗോവിന്ദൻ , ശോഭ കാരയിൽ, ആതിരചാലിൽ എന്നിവർ പ്രസംഗിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ നിർമ്മല അദ്ധ്യക്ഷത വഹിച്ചു. സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി എം സുരേഷ് സ്വാഗതം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |