തിരുനെല്ലി: തോരാമഴയിലും കർക്കടക വാവു ദിവസം തിരുനെല്ലിയിലെ പാപനാശിനിയിൽ ആയിരങ്ങൾ പിതൃതർപ്പണം നടത്തി. ബലിയിടുന്നതിനായി കഴിഞ്ഞദിവസം തന്നെ ആയിരങ്ങൾ ഇവിടെ എത്തിയിരുന്നു.
ഡി.കെ. അച്യുതശർമ, ഗണേഷ് ഭട്ടതിതിരി, പുതുമനയില്ലം ഉല്ലാസ് നമ്പൂതിരി, സുബ്രഹ്മണ്യൻ നമ്പൂതിരി, എ.സി. രഞ്ജിത്ത് നമ്പൂതിരി, കെ.എൽ. രാധാകൃഷ്ണ ശർമ, കെ.എൽ. ശങ്കരനാരായണ ശർമ, കെ.കെ. ശംഭു, കെ.കെ. ശ്രീധരൻ, കെ. ദാമോദരൻ എന്നിവരുടെ കാർമ്മികത്വത്തിലായിരുന്നു ചടങ്ങ്. ഷേത്ര പൂജകൾക്ക് മേൽശാന്തി ഇ.എൻ, കൃഷ്ണൻ നമ്പൂതിരി മുഖ്യകാർമികത്വം വഹിച്ചു. കീഴ്ശാന്തി കെ.എൽ. രാമചന്ദ്രശർമ സഹകാർമികനായി. പുലർച്ചെ ആരംഭിച്ച ബലിതർപ്പണം ഉച്ചവരെയായിരുന്നു. വിശ്വാസികൾക്ക് ലഘു ഭക്ഷണവും ഒരുക്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |