തൃശൂർ: തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദ്ദേശം അട്ടിമറിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് കോൺഗ്രസ്.
തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിന്റെ കരട് വോട്ടർപട്ടിക 23ന് രണ്ട് കോപ്പി വീതം വിവിധ രാഷ്ട്രീയ കക്ഷികൾക്ക് കൊടുക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദ്ദേശം കോലഴി പഞ്ചായത്തിലെ ഉദ്യോഗസ്ഥർ നടപ്പാക്കിയില്ല. 25ന് രാവിലെ 11 മണിക്കാണ് കരട് വോട്ടർ പട്ടിക രാഷ്ട്രീയ കക്ഷികൾക്ക് നൽകിയത്. ഇത് തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണ്. തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദ്ദേശം നടപ്പിലാക്കാത്ത സെക്രട്ടറിക്കും മറ്റ് ഉദ്യോഗസ്ഥർക്കുമെതിരെ നടപടിയെടുക്കണമെന്ന് കെ.പി.സി.സി സെക്രട്ടറിയും ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ചുമതലയുമുള്ള രാജേന്ദ്രൻ അരങ്ങത്ത് ജില്ലാ കളക്ടർക്കുംസംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർക്കും പരാതി നൽകി. ഈ ഉദ്യോഗസ്ഥർ തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇത്തരം പ്രവണതകൾ നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |