ആലുവ: കോളേജിൽ കയറി വിദ്യാർത്ഥിയെ ആക്രമിച്ച ആലുവ മില്ലുപടി തോട്ടത്തിൽ ഫവാസിനെ (27) ആലുവ പൊലീസ് അറസ്റ്റ് ചെയ്തു. ഈ മാസം 2നായിരുന്നു സംഭവം. ആലുവയിലെ കോളേജിൽക്കയറി പെൺകുട്ടിയെ ശല്യപ്പെടുത്തിയത് ചോദ്യം ചെയ്ത മഞ്ഞപ്പെട്ടി സ്വദേശിയായ വിദ്യാർത്ഥിയെയാണ് ഇയാൾ ആക്രമിച്ചത്. പട്ടികക്കോലിന് മുഖത്തടിക്കുകയായിരുന്നു. അയൽസംസ്ഥാനങ്ങളിൽ ഒളിവിൽക്കഴിഞ്ഞ ഇയാൾ കഴിഞ്ഞ ദിവസം അങ്കമാലിയിലെത്തിയപ്പോൾ സാഹസികമായി പിടികൂടുകയായിരുന്നു. ഇൻസ്‌പെക്ടർ വി.എം കേഴ്‌സൺ, എസ്.ഐമാരായ എൽദോപോൾ, ബി.എം. ചിത്തുജി, സുജോ ജോർജ് ആന്റണി, സി.പി.ഒമാരായ മാഹിൻഷാ അബൂബക്കർ, മുഹമ്മദ് അമീർ, അജിതാ തിലകൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |