കാക്കനാട്: തൃക്കാക്കര നഗരസഭ പരിധിയിലെ വയോജനങ്ങൾക്കായി മാവേലിപുരം പഴയ മുനിസിപ്പൽ ലൈബ്രറി കെട്ടിടത്തിനോട് ചേർന്ന് പണിയുന്ന പകൽ വീടിന്റെ പുതിയ മന്ദിരത്തിനു തറക്കല്ലിട്ടു. പകൽ വീടിന്റെ നിർമ്മാണോദ്ഘാടനം ഉമാ തോമസ് എം.എൽ.എ നിർവഹിച്ചു. നഗരസഭാ അദ്ധ്യക്ഷ രാധാമണി പിള്ള അദ്ധ്യക്ഷത വഹിച്ചു. ഉണ്ണി കാക്കനാട്, സുനീറ ഫിറോസ്, റാഷിദ് ഉള്ളമ്പിള്ളി, സി.സി. വിജു, വി.ഡി. സുരേഷ്, ഷാന അബ്ദു, ഹസീന ഉമ്മർ, ഷിമി മുരളി, എ.എക്സ്.ഇ ഷിജു, എം. എസ്.അനിൽകുമാർ, ബാബു ആന്റണി, പ്രഭുകുമാർ, സുബൈർ ഉള്ളമ്പിള്ളി,എ.ഡി. എസ്. ചെയർപേഴ്സൺ ശോഭി രാമചന്ദ്രൻ, കോൺട്രാക്ടർ ലത്തീഫ് കിഴേക്കര എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |