ചിറ്റൂർ: തുടർച്ചയായി പെയ്യുന്ന മഴ മൂലം ആളിയാർ ഡാമിലെ ജലനിരപ്പ് ക്രമാതീതമായി ഉയർന്നതിനെ തുടർന്ന് ഡാമിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തി. ഇന്നലെ രാവിലെ ഏഴ് മണിയോടെ ഡാമിലെ 11 ഷട്ടറുകളും 12 സെന്റീമീറ്റർ വീതം ഉയർത്തി. സ്പിൽവേയിലൂടെ ഒരു സെക്കൻഡിൽ പുറത്തുവിടുന്ന ജലത്തിന്റെ അളവ് 1526 ഘന അടിയിൽ നിന്ന് 2274 ഘന അടി ആക്കി വർദ്ധിപ്പിച്ചിട്ടുണ്ട്. ഇതോടൊപ്പം റിവർ സ്ലൂയിസ് വഴി സെക്കൻഡിൽ170 ഘന അടി വെള്ളവും മറ്റ് വഴികളിലൂടെ ഏഴ് ഘന അടി വെള്ളവും പുറത്തേക്ക് ഒഴുക്കുന്നുണ്ട്. ഇങ്ങനെ ആകെ 2457 ഘന അടി വെള്ളമാണ് ഒരു സെക്കൻഡിൽ നിലവിൽ പുഴയിലേക്ക് ഒഴുകിയെത്തുന്നത്. നിലവിൽ ഡാമിലെ ജലനിരപ്പ് 1048.85 അടിയാണ്. ഡാമിൽ 3783.81 ദശലക്ഷം ഘനയടി വെള്ളം സംഭരിച്ചിട്ടുണ്ട്. ഡാമിലേക്കുള്ള നീരൊഴുക്കിന്റെ അളവ് അനുസരിച്ച് പുറത്തേക്ക് ഒഴുക്കുന്ന വെള്ളത്തിന്റെ അളവിൽ വ്യതിയാനം വരുത്തുമെന്നും പറമ്പിക്കുളം ആളിയാർ പ്രൊജക്ട് ജോയിന്റ് വാട്ടർ റെഗുലേഷൻ ഡിവിഷൻ ജോയിന്റ് ഡയറക്ടർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |