ബാലുശ്ശേരി: പനങ്ങാട് പഞ്ചായത്ത് ഗ്രന്ഥാലയത്തിൻ്റെ അഭിമുഖ്യത്തിൽ യു.പി. തല വിദ്യാർത്ഥികൾക്കായി ബഹിരാകാശ വിസ്മയ ക്വിസ് 2025 സംഘടിപ്പിച്ചു. പനങ്ങാട് പാഞ്ചായത്ത് ഹാളിൽ നടന്ന ക്വിസ് മത്സരത്തിൽ പഞ്ചായത്തിലെ ആറ് വിദ്യാലയത്തിൽ നിന്നുള്ള വിദ്യാർത്ഥികൾ പങ്കെടുത്തു. പഞ്ചായത്ത് പ്രസിഡൻ്റ് വി എം.കുട്ടികൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു.ബിജു കുന്നുമ്മൽ മീത്തൽ, ജെയ്സെൻ എൻ.ഡി പ്രസംഗിച്ചു. പി.കെ മുരളി ക്വിസ് നയിച്ചു.
തന്മയ ശ്രീനേഷ് ( പനങ്ങാട് നോർത്ത് എ.യു.പി .സ്കൂൾ) ആദിദേവ് ( പനങ്ങാട് നോർത്ത് എ.യു.പി സ്കൂൾ ) എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി. വിജയികൾക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സമ്മാന വിതരണം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |