കുറ്റ്യാടി: പ്രദേശവാസികളെ ഭയാശങ്കയിലാക്കിയ കുട്ടിയാനയെ മയക്കുവെടി വെച്ച് പിടികൂടാൻ സാധിക്കാത്തത് വനം വകുപ്പിൻ്റെ പരാജയമാണെന്ന് കർഷക കോൺഗ്രസ് നേതാക്കൾ പറഞ്ഞു. ജനങ്ങളുടെ ആശങ്ക പരിഹരിക്കാനും സ്വത്തിനും ജീവനും സംരക്ഷണം നൽകാനും അധികൃതർ തയ്യാറാവണം. കുട്ടിയാനയെ ഉടൻ പിടികൂടണം. ചൂരണിയിൽ കുട്ടിയാന ഭീഷണി സൃഷ്ടിച്ച പ്രദേശങ്ങളും ആക്രമത്തിൽ പരിക്കേറ്റവരെയും സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു നേതാക്കൾ. ബിജു കണ്ണന്തറ, രവീഷ് വളയം, മൊയ്തു കോരങ്കോട്ട്, കമറുദ്ദീൻ അടിവാരം, സോജൻ ആലയ്ക്കൽ, പവിത്രൻ വട്ടക്കണ്ടി, ജോയ് ഞെഴുകുംകാട്ടിൽ, റോണി മാത്യു, മനോജ് പുലിക്കല്ലും പുറത്ത്, മനോജ് മറ്റപ്പള്ളി എന്നിവർ സംഘത്തിലുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |