കുറ്റ്യാടി: സ്വതന്ത്ര ഇന്ത്യയുടെ വർത്തമാനകാലം നേരിടുന്ന വെല്ലുവിളികളിൽ തമസ്കരണമാണ് മുഖമുദ്രയായി ഇന്ത്യൻ ഭരണ നേതൃത്വം ഏറ്റെടുത്തിരിക്കുന്നതെന്ന് എം.എൻ. കാരശ്ശേരി പറഞ്ഞു. സബർമതി സാംസ്കാരിക വേദി കുറ്റ്യാടി സംഘടിപ്പിച്ച "തമസ്കരണത്തിൻ്റെ രാഷ്ട്രീയം " എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സത്യവും അഹിംസയും അവശേഷിക്കുന്ന കാലത്തോളം ഗാന്ധിജിയും ഗാന്ധിസവും നിലനിൽക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സബർമതി ചെയർമാൻ എസ്. ജെ. സജീവ് കുമാർ അദ്ധ്യക്ഷനായി. ചിത്രകാരൻ വി.പി. അബ്ദുൾ ലത്തീഫ് എം എൻ. കാരശ്ശേരിക്ക് ഛായാചിത്രം കൈമാറി. കൺവീനർ ബാലൻ തളിയിൽ, അനീഷ പ്രദീപ് എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |