ബേപ്പൂർ: ഫറോക്ക് സബ് ഡിവിഷന് കീഴിലെ പൊലീസ് സ്റ്റേഷൻ പരിധിയിലെ പട്ടിക ജാതി- പട്ടിക വർഗ വിഭാഗങ്ങൾക്കായി ബോധവൽക്കരണവും വിവിധ കലാപരിപാടികളും സംഘടിപ്പിച്ചു. നടൻ ഹരീഷ് കണാരൻ പരിപാടി ഉദ്ഘാടനം ചെയ്തു. പന്നിയങ്കര, ബേപ്പൂർ, മാറാട് , നല്ലളം, ഫറോക്ക്, പന്തീരാങ്കാവ്, എന്നീ സ്റ്റേഷനിലെ പൊലീസുകാർ പങ്കെടുത്തു. ഫറോക്ക് അസിസ്റ്റൻ്റ് കമ്മീഷണർ എ എം സിദ്ദീഖ് അദ്ധ്യക്ഷത വഹിച്ചു. സുരേഷ് കുമാർ, ഗിരിജ, ബെന്നി ലാലു, ബാബുരാജ്, ആര്യ തുടങ്ങിയവർ പ്രസംഗിച്ചു. എസ്.എസ്.എൽ.സി - പ്ലസ് 2 വിദ്യാർത്ഥികൾക്കായി നാടൻ പാട്ട്, ചലചിത്ര ഗാനം, ചിത്രരചന മത്സരങ്ങൾ എന്നിവ നടന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |