SignIn
Kerala Kaumudi Online
Monday, 28 July 2025 10.14 AM IST

പുനഃസംഘടന വൈകാതെ നടത്താൻ കെ.പി.സി.സി

Increase Font Size Decrease Font Size Print Page
p

തിരുവനന്തപുരം: സംഘടനാപരമായ വിഷയങ്ങളുമായി ബന്ധപ്പെട്ട ഫോൺ സംഭാഷണം പുറത്തായതിന്റെ പേരിൽ തിരുവനന്തപുരം ഡി.സി.സി അദ്ധ്യക്ഷ സ്ഥാനം പാലോട് രവിക്ക് രാജി വയ്ക്കേണ്ടി വന്ന സാഹചര്യത്തിൽ, പാർട്ടി പുനഃസംഘടനാ നടപടികൾക്ക് വേഗമേറും. കെ.പി.സി.സി അദ്ധ്യക്ഷനും പ്രതിപക്ഷ നേതാവും ഇത് സംബന്ധിച്ച് ഉടനെ

കൂടിക്കാഴ്ച നടത്തും.

ഫോൺ സംഭാഷണത്തിൽ മുതിർന്ന നേതാവ് പാലോട് രവി നടത്തിയ ചില പരാമർശങ്ങളിൽ നേതാക്കൾക്ക് വിയോജിപ്പുണ്ടെങ്കിലും, പാർട്ടിയിൽ ചില ദൗർ ബല്യങ്ങളും പ്രശ്നങ്ങളുമുണ്ടെന്ന യാഥാർത്ഥ്യം അവർക്ക് ബോദ്ധ്യമുണ്ട്. പല ജില്ലകളിലും ഇത്തരം വിഷയങ്ങൾ ഉണ്ടെന്നതും വസ്തുതയാണ്. തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പ് ഇതെല്ലാം പരിഹരിക്കണം..

ഡി.സി.സി പ്രസിഡന്റുമാരുടെ മാറ്രവുമായി ബന്ധപ്പെട്ട് എ.ഐ.സി.സി നിർദ്ദേശ പ്രകാരം കെ.പി.സി.സി നേതൃത്വം ചർച്ചകൾ നടത്തി വരുകയാണ്. തൃശൂർ, എറണാകുളം, മലപ്പുറം, കോഴിക്കോട് ജില്ലകളിലൊഴികെ നേതൃമാറ്റം വേണമെന്നാണ് പൊതുധാരണ. വോട്ടർ പട്ടികയിൽ പേരു ചേർക്കാനുള്ള പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ആഗസ്റ്റ് ഏഴിന് ശേഷം ഡി.സി.സി അദ്ധ്യക്ഷന്മാരുടെ പട്ടിക തയ്യാറാക്കൽ അന്തിമ ഘട്ടത്തിലേക്ക് കടക്കും.

രാഷ്ട്രീയകാര്യ സമിതി അംഗങ്ങളുമായും മുതിർന്ന നേതാക്കളുമായും നടത്തുന്ന ചർച്ചകളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന പട്ടികയിൽ നിന്ന് കെ.പി.സി.സി അദ്ധ്യക്ഷനും പ്രതിപക്ഷ നേതാവും ചേർന്ന് അന്തിമ രൂപമാക്കി എ.ഐ.സി.സി നേതൃത്വത്തിന് സമർപ്പിക്കും. അവിടെയായിരിക്കും പ്രഖ്യാപനം. തിരുവനന്തപുരം ജില്ലയിൽ സംഘടനയ്ക്കുള്ളിലെ ചില അസ്വാരസ്യങ്ങൾ അടിയന്തരമായി പരിഹരിക്കണമെന്ന് മുതിർന്ന നേതാക്കൾ സൂചന നൽകിയിരുന്നതാണ്. ഇതിന്റെ ഭാഗമായി നടത്തിയ സംഭാഷണം കൈവിട്ടു പോയതാണ് പാലോട് രവിക്ക് വിനയായത്.

​ ​തി​രു​വ​ന​ന്ത​പു​രം​ ​ഡി.​സി.​സി​ ​പ്ര​സി​ഡ​ന്റ്:.....
എ​ൻ.​ ​ശ​ക്ത​ന്
താ​ത്കാ​ലി​ക​ ​ചു​മ​തല

​ ​ഇ​ന്ന് ​ചു​മ​ത​ല​യേ​ൽ​ക്കും


തി​രു​വ​ന​ന്ത​പു​രം​:​ ​പാ​ലോ​ട് ​ര​വി​യു​ടെ​ ​രാ​ജി​യെ​ ​തു​ട​ർ​ന്ന് ​തി​രു​വ​ന​ന്ത​പു​രം​ ​ഡി.​സി.​സി​ ​പ്ര​സി​ഡ​ന്റി​ന്റെ​ ​താ​ത്കാ​ലി​ക​ ​ചു​മ​ത​ല​ ​കെ.​പി.​സി.​സി​ ​വൈ​സ് ​പ്ര​സി​ഡ​ന്റ് ​കൂ​ടി​യാ​യ​ ​എ​ൻ.​ശ​ക്ത​ന് ​ന​ൽ​കി​യ​താ​യി​ ​കെ.​പി.​സി.​സി​ ​പ്ര​സി​ഡ​ന്റ് ​സ​ണ്ണി​ജോ​സ​ഫ് ​എം.​എ​ൽ.​എ​ ​അ​റി​യി​ച്ചു.​ ​ശ​ക്ത​ൻ​ ​ഇ​ന്നു​ച്ച​യ്ക്ക് 12​ന് ​ചു​മ​ത​ല​യേ​ൽ​ക്കും.
സം​ഘ​ട​ന​യെ​ ​ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​ന​ട​ത്തി​യ​ ​വി​വാ​ദ​ ​ഫോ​ൺ​ ​സം​ഭാ​ഷ​ണം​ ​ചാ​ന​ൽ​വ​ഴി​ ​പു​റ​ത്തു​വ​ന്ന​ത് ​സം​സ്ഥാ​ന​ ​കോ​ൺ​ഗ്ര​സ് ​നേ​തൃ​ത്വ​ത്തെ​ ​പ്ര​തി​രോ​ധ​ത്തി​ലാ​ക്കി​യ​തോ​ടെ​യാ​ണ് ​പാ​ലോ​ട് ​ര​വി​ ​രാ​ജി​വ​ച്ച​ത്.
ത​ന്റെ​ ​ഫോ​ൺ​ ​സം​ഭാ​ഷ​ണ​ത്തെ​ക്കു​റി​ച്ച് ​പാ​ലോ​ട് ​ര​വി​ ​വി​ശ​ദീ​ക​ര​ണ​ക്കു​റി​പ്പ് ​ഇ​റ​ക്കി​യെ​ങ്കി​ലും​ ​കെ.​പി.​സി.​സി​ ​പ്ര​സി​ഡ​ന്റ് ​രാ​ജി​ ​ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു.​ ​എ.​ഐ.​സി.​സി​ ​നേ​തൃ​ത്വ​വും​ ​ഇ​തേ​ ​നി​ർ​ദ്ദേ​ശ​മാ​ണ് ​സം​സ്ഥാ​ന​ ​നേ​തൃ​ത്വ​ത്തി​ന് ​ന​ൽ​കി​യ​ത്.
മു​ൻ​ ​മ​ന്ത്രി​യും​ ​ഡെ​പ്യൂ​ട്ടി​ ​സ്പീ​ക്ക​റും​ ​ജി​ല്ല​യി​ലെ​ ​മു​തി​ർ​ന്ന​ ​നേ​താ​വു​മെ​ന്ന​ ​നി​ല​യ്ക്കാ​ണ് ​ജി​ല്ലാ​ ​കോ​ൺ​ഗ്ര​സ് ​ക​മ്മി​റ്റി​ ​അ​ദ്ധ്യ​ക്ഷ​ന്റെ​ ​താ​ത്കാ​ലി​ക​ ​ചു​മ​ത​ല​ ​ശ​ക്ത​ന് ​ന​ൽ​കി​യ​ത്.

പാ​ലോ​ട് ​ര​വി​യു​ടെവാ​ക്കു​ക​ളി​ൽ​ ​ജാ​ഗ്രത
വേ​ണ​മാ​യി​രു​ന്നു​:​ ​സ​ണ്ണി​ ​ജോ​സ​ഫ്

ക​ണ്ണൂ​ർ​:​ ​കോ​ൺ​ഗ്ര​സ് ​പാ​ർ​ട്ടി​ക്കു​ ​വേ​ണ്ടി​ ​കൂ​ടു​ത​ൽ​ ​സ​ജീ​വ​മാ​കേ​ണ്ട​തി​ന്റെ​യും​ ​കൂ​ടു​ത​ൽ​ ​ഐ​ക്യം​ ​വേ​ണ്ട​തി​ന്റെ​യും​ ​ആ​വ​ശ്യ​ക​ത​ ​പ്ര​വ​ർ​ത്ത​ക​നെ​ ​പ​റ​ഞ്ഞു​ ​മ​ന​സി​ലാ​ക്കു​ക​യാ​ണ് ​പാ​ലോ​ട് ​ര​വി​ ​ചെ​യ്ത​തെ​ന്നും​ ​എ​ന്നാ​ൽ​ ​വാ​ക്കു​ക​ളി​ൽ​ ​ജാ​ഗ്ര​ത​ ​വേ​ണ​മാ​യി​രു​ന്നെ​ന്നും​ ​കെ.​പി.​സി.​സി​ ​പ്ര​സി​ഡ​ന്റ് ​സ​ണ്ണി​ ​ജോ​സ​ഫ് ​പ​റ​ഞ്ഞു.
തി​രു​വ​ന​ന്ത​പു​രം​ ​ഡി.​സി.​സി​ ​പ്ര​സി​ഡ​ന്റ് ​ചു​മ​ത​ല​യി​ൽ​നി​ന്ന് ​ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ​ആ​വ​ശ്യ​പ്പെ​ട്ട് ​പാ​ലോ​ട് ​ര​വി​ ​ക​ത്ത് ​ന​ൽ​കി​യ​ത് ​ദേ​ശീ​യ,​ ​സം​സ്ഥാ​ന​ ​നേ​തൃ​ത്വ​വു​മാ​യി​ ​ആ​ലോ​ചി​ച്ചാ​ണ് ​സ്വീ​ക​രി​ച്ച​ത്.
കെ.​പി.​സി.​സി​ ​ആ​വ​ശ്യ​പ്പെ​ട്ടി​ട്ടാ​ണോ​ ​ര​വി​ ​ക​ത്ത് ​ന​ൽ​കി​യ​തെ​ന്ന​ ​ആ​വ​ർ​ത്തി​ച്ചു​ള്ള​ ​ചോ​ദ്യ​ത്തി​ന് ​അ​ത് ​അ​ദ്ദേ​ഹ​ത്തോ​ട് ​ചോ​ദി​ക്ക​ണ​മെ​ന്നു​ ​പ​റ​ഞ്ഞ് ​സ​ണ്ണി​ ​ജോ​സ​ഫ് ​ഒ​ഴി​ഞ്ഞു​മാ​റി.

പ​റ​ഞ്ഞ​ത് ​സം​ഘ​ട​ന​ ​സം​വി​ധാ​നം
ശ​ക്ത​മാ​ക്കാ​ൻ​:​ ​പാ​ലോ​ട് ​ര​വി

തി​രു​വ​ന​ന്ത​പു​രം​:​ ​സം​ഘ​ട​ന​ ​സം​വി​ധാ​ന​ങ്ങ​ൾ​ ​ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ന്റെ​ ​ഭാ​ഗ​മാ​യി​ ​താ​ൻ​ ​പ​റ​ഞ്ഞ​ ​കാ​ര്യ​ങ്ങ​ളു​ടെ​ ​ഒ​രു​ ​ഭാ​ഗം​ ​മാ​ത്രം​ ​അ​ട​ർ​ത്തി​യെ​ടു​ത്ത് ​പു​റ​ത്തു​വി​ട്ട​താ​ണ് ​വി​വാ​ദ​ങ്ങ​ൾ​ക്ക് ​കാ​ര​ണ​മാ​യ​തെ​ന്ന് ​ഡി.​സി.​സി​ ​അ​ദ്ധ്യ​ക്ഷ​സ്ഥാ​നം​ ​രാ​ജി​വ​ച്ച​ ​പാ​ലോ​ട് ​ര​വി​ ​പ​റ​ഞ്ഞു.​ ​ഇ​തു​പോ​ലു​ള്ള​ ​സ​ന്ദേ​ശ​ങ്ങ​ൾ​ ​ഫോ​ണി​ലൂ​ടെ​യും​ ​അ​ല്ലാ​തെ​യും​ ​പ​ല​പ്പോ​ഴും​ ​ന​ൽ​കാ​റു​ള്ള​താ​ണെ​ന്നും​ ​അ​ദ്ദേ​ഹം​ ​മാ​ദ്ധ്യ​മ​ങ്ങ​ളോ​ട് ​പ്ര​തി​ക​രി​ച്ചു.​ ​രാ​ജി​യി​ലേ​ക്ക് ​ന​യി​ച്ച​ ​വി​വാ​ദ​ങ്ങ​ളി​ൽ​ ​വി​ശ​ദീ​ക​ര​ണം​ ​ന​ൽ​കു​ക​യാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം.

യ​ഥാ​ർ​ത്ഥ​ത്തി​ൽ​ ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് ​താ​ക്കീ​ത് ​ന​ൽ​കു​ക​ ​മാ​ത്ര​മാ​ണ് ​ചെ​യ്ത​ത്.​ ​ഇ​പ്പോ​ഴ​ത്തെ​ ​സ​ർ​ക്കാ​ർ​ ​മാ​റ​ണ​മെ​ന്ന് ​ജ​നം​ ​ആ​ഗ്ര​ഹി​ക്കു​ന്നു.​ ​യു.​ഡി.​എ​ഫ് ​തി​രി​ച്ചു​വ​രാ​ൻ​ ​ക​ഴി​യു​ന്ന​ ​വി​ധ​ത്തി​ലു​ള്ള​ ​പ്ര​വ​ർ​ത്ത​നം​ ​തു​ട​രു​ക​യാ​ണ്.​ ​പാ​ർ​ട്ടി​ക്ക് ​അ​ക്കാ​ര്യ​ത്തി​ൽ​ ​വ​ലി​യ​ ​ആ​ത്മ​വി​ശ്വാ​സ​മു​ണ്ട്.​ ​വാ​ർ​ഡു​ക​ളി​ൽ​ ​ടീ​മാ​യാ​ണ് ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.​ ​ഒ​രു​ ​പ്ര​വ​ർ​ത്ത​ക​നെ​ ​വി​ളി​ച്ച​പ്പോ​ൾ​ ​പ​രാ​തി​ ​പ​റ​ഞ്ഞു.​ ​ഭി​ന്ന​ത​ക​ൾ​ ​തീ​ർ​ക്ക​ണ​മെ​ന്നാ​ണ് ​താ​ൻ​ ​പ​റ​ഞ്ഞ​ത്.

തി​രു​വ​ന​ന്ത​പു​രം​ ​കോ​ർ​പ്പ​റേ​ഷ​ൻ​ ​അ​തി​ർ​ത്തി​യി​ൽ​ ​എ​ന്താ​യി​രു​ന്നു​ ​സ്ഥി​തി.​ ​അ​ത് ​പ​രി​ഹ​രി​ക്കാ​ൻ​ ​ത​യ്യാ​റാ​യി​ല്ലെ​ങ്കി​ൽ​ ​പാ​ർ​ട്ടി​യെ​ ​ബാ​ധി​ക്കു​മെ​ന്നാ​ണ് ​പ​റ​ഞ്ഞ​ത്.​ ​ത​ന്റെ​ ​ഫോ​ൺ​ ​സം​ഭാ​ഷ​ണ​ത്തി​ലെ​ ​ചെ​റി​യ​ ​ഭാ​ഗം​ ​അ​ട​ർ​ത്തി​യെ​ടു​ത്ത​താ​ണ് ​ഇ​പ്പോ​ൾ​ ​പു​റ​ത്തു​വ​ന്നി​രി​ക്കു​ന്ന​ത്.​ ​പാ​ർ​ട്ടി​ ​യോ​ഗ​ങ്ങ​ളി​ലും​ ​ഇ​താ​ണ് ​പ​റ​യു​ന്ന​ത്.​ ​ത​നി​ക്കെ​തി​രെ​ ​ഗൂ​ഢാ​ലോ​ച​ന​ ​ന​ട​ത്തി​യി​ട്ട് ​കാ​ര്യ​മി​ല്ല.​ ​ഒ​റ്റെ​ക്ക​ട്ടാ​യി​ ​മു​ന്നോ​ട്ട് ​പോ​ക​ണ​മെ​ന്നാ​ണ് ​ന​ൽ​കു​ന്ന​ ​നി​ർ​ദ്ദേ​ശം.​ ​വ​രു​ന്ന​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​മി​ക​ച്ച​ ​വി​ജ​യം​ ​കോ​ർ​പ്പ​റേ​ഷ​നി​ൽ​ ​നേ​ടും.​ ​ത​ന്റെ​ ​സം​ഭാ​ഷ​ണം​ ​പു​റ​ത്തു​വി​ട്ട​ ​ന​ട​പ​ടി,​ ​ചെ​യ്യാ​ൻ​ ​പാ​ടി​ല്ലാ​ത്ത​താ​യി​രു​ന്നു​വെ​ന്നും​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.

സ​തീ​ശ​ന്റേ​ത് ​ദി​വാ​സ്വ​പ്നം:
മ​ന്ത്രി​ ​ശി​വ​ൻ​കു​ട്ടി

തി​രു​വ​ന​ന്ത​പു​രം​:​ ​നി​യ​മ​സ​ഭാ​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​യു.​ഡി.​എ​ഫ് 100​ ​സീ​റ്റു​ക​ൾ​ ​നേ​ടു​മെ​ന്ന​ ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​വി.​ഡി.​സ​തീ​ശ​ന്റെ​ ​അ​വ​കാ​ശ​വാ​ദ​ത്തി​ൽ​ ​നി​ന്ന് ​ഒ​രു​ ​പൂ​ജ്യം​ ​ഒ​ഴി​വാ​ക്കേ​ണ്ടി​ ​വ​രു​മെ​ന്ന് ​മ​ന്ത്രി​ ​വി.​ശി​വ​ൻ​കു​ട്ടി​ ​ആ​ക്ഷേ​പി​ച്ചു.​ ​പാ​ലോ​ട് ​ര​വി​യു​ടെ​ ​പ്ര​സ്താ​വ​ന​ ​ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ​മ​ന്ത്രി​യു​ടെ​ ​പ്ര​തി​ക​ര​ണം.​ ​ഡി.​സി.​സി​ ​പ്ര​സി​ഡ​ന്റ് ​ത​ല​ത്തി​ലു​ള്ള​ ​നേ​താ​ക്ക​ൾ​ ​ത​ന്നെ​ ​പാ​ർ​ട്ടി​യു​ടെ​ ​അ​വ​സ്ഥ​യെ​ക്കു​റി​ച്ച് ​തു​റ​ന്നു​പ​റ​യു​മ്പോ​ൾ,​ ​വി.​ഡി.​സ​തീ​ശ​ന്റെ​ ​അ​വ​കാ​ശ​വാ​ദ​ങ്ങ​ൾ​ ​ദി​വാ​സ്വ​പ്നം​ ​മാ​ത്ര​മാ​ണ്.​ ​പ്ര​തി​പ​ക്ഷ​ ​നേ​താ​വി​ന്റെ​ 100​ ​സീ​റ്റ് ​പ്ര​വ​ച​നം​ ​കോ​ൺ​ഗ്ര​സി​ന്റെ​ ​ആ​ത്മ​വി​ശ്വാ​സ​ക്കു​റ​വി​നെ​ ​മ​റ​ച്ചു​വ​യ്ക്കാ​നു​ള്ള​ ​ത​ന്ത്രം​ ​മാ​ത്ര​മാ​ണെ​ന്നും​ ​കൂ​ട്ടി​ച്ചേ​ർ​ത്തു.

TAGS: KPCC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.