തിരുവനന്തപുരം: വയോജനങ്ങൾക്ക് നൽകിയിരുന്ന റെയിൽവേ യാത്രാകൂലി ഇളവ് പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് സീനിയർ സിറ്റിസൺസ് സർവീസ് കൗൺസിൽ പ്രക്ഷോഭം സംഘടിപ്പിച്ചു. ജനറൽ പോസ്റ്റ് ഓഫീസിനു മുന്നിൽ നടന്ന പ്രക്ഷോഭം ജനറൽ സെക്രട്ടറി എസ്. ഹനീഫ റാവുത്തർ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് പി.ചന്ദ്രസേനൻ അദ്ധ്യക്ഷത വഹിച്ചു. ജി.കൃഷ്ണൻകുട്ടി,കെ.എൽ.സുധാകരൻ,പി.വിജയമ്മ,എ.എം.ദേവദത്തൻ,എൻ.സോമശേഖരൻ നായർ,ടി.എസ്.ഗോപാൽ,കരമന ചന്ദ്രൻ,ആർ.കെ.സതീഷ്,നാരായണൻ നമ്പ്യാർ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |