SignIn
Kerala Kaumudi Online
Thursday, 21 May 2026 5.21 AM IST

"എന്തുണ്ടായാലും ഒരാൾ മാത്രം വരും...മമ്മൂക്ക,​ ജീവിച്ചിരുന്നപ്പോൾ തിരിഞ്ഞു നോക്കാത്തവർ ഇന്ന് സങ്കടം കാണിക്കുന്നത് കഷ്ടം"

actor-adithyan

നടൻ സത്താറിന്റെ മരണത്തിൽ അനുശോചിച്ച് പോസ്റ്റിടുന്നതിനെ രൂക്ഷമായി വിമർശിച്ച് നടൻ ആദിത്യൻ ജയൻ രംഗത്തെത്തി. ജീവിച്ചിരിക്കുമ്പോൾ സ്നേഹിക്കാതെ പിന്നെ പോസ്റ്റിടുന്നത് അദ്ദേഹത്തിന്റെ ചെകിട്ടത്ത് അടിക്കുന്നതിന് തുല്യമാണെന്നും അദിത്യൻ വ്യക്തമാക്കി. എന്നാൽ,​ ആർക്ക് എന്ത് സംഭവിച്ചാലും അവിടേക്ക് ഓടിയെത്തുന്ന സഹായിക്കുന്ന വ്യക്തിയാണ് മമ്മൂട്ടിയെന്നും ആദിത്യൻ തന്റെ ഫേസ്ബുക്കിൽ കുറിച്ചു.

"ജീവിച്ചു ഇരുന്നപ്പോൾ തിരിഞ്ഞു നോക്കാത്തവർ ഇന്ന് സങ്കടം കാണിക്കുന്നു കഷ്ടം ഈ നടൻഎവിടെ എന്നുപോലും മരണവാർത്ത അറിയുന്നതിന് തൊട്ടു മുന്നേ പോലും ഓർകാത്തവർ ഇന്ന് കണ്ണു നനയ്ക്കുന്നു ആത്മാവിനെ പോലും നാണക്കേട് തോന്നിക്കാണും എന്തുണ്ടായാലും ഒരാൾ മാത്രം വരും മമ്മൂക്ക മമ്മൂക്കക്ക് ആയുസും ആരോഗ്യവും ഉണ്ടാവട്ടെ"യെന്നും ആദിത്യൻ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ജീവിച്ചു ഇരുന്നപ്പോൾ തിരിഞ്ഞു നോക്കാത്തവർ ഇന്ന് സങ്കടം കാണിക്കുന്നു കഷ്ടം ഈ നടൻ evide എന്നുപോലും മരണവാർത്ത അറിയുന്നതിന് തൊട്ടു മുന്നേ പോലും ഓർകാത്തവർ ഇന്ന് കണ്ണു നനയ്ക്കുന്നു ആത്മാവിനെ പോലും നാണക്കേട് തോന്നിക്കാണും🙏 എന്തു ഉണ്ടായാലും ഒരാൾ മാത്രം വരും മമ്മൂക്ക മമ്മൂക്കക്ക് ആയുസും ആരോഗ്യവും ഉണ്ടാവട്ടെ ഈശ്വര 🙏 ഒരാൾ ജീവിച്ചിരിക്കുമ്പോൾ സ്നേഹിക്കു സഹായിക്കു എന്നിട്ട് പോസ്റ്റ്‌ ഇടൂ. അല്ലാതെ മരിച്ചിട്ടു വരുന്ന പോസ്റ്റ്‌ ആ മരിച്ചു പോയ മനുഷ്യനുള്ള ചെകുടതടിയ, ചിലർക്ക് സാധിക്കും ചില സഹായം അതു ചെയ് ആദ്യം🙏 അല്ലാതെ ജീവിച്ചു ഇരിക്കുമ്പോൾ കുറെ കുറ്റം കണ്ടുപിടിച്ചു ഉപദ്രവിച്ചിട്ടു ഇതുപോലും ഉണ്ടാകില്ലാ എന്റെ കാര്യത്തിൽ🙏🙏🙏🙏🙏🙏🙏🙏🙏🙏

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: ACTOR ADITHYAN, FACEBOOK POST, ABOUT SATHAR DEATH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY