തൃശൂർ: ഫെഡറേഷൻ ഒഫ് കേരള ഹോട്ടൽസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന സൗജന്യ ഹോട്ടൽ മാനേജ്‌മെന്റ് കോഴ്‌സിന് അപേക്ഷിക്കാം. ഒരു വർഷത്തെ ഡിപ്ലോമ കോഴ്‌സാണ്. യോഗ്യത: എസ്.എസ്.എൽസി/വി.എച്ച്.എസ്.ഇ. പരിശീലന കാലത്ത് ട്യൂഷൻ ഫീ, ഭക്ഷണം, താമസം എന്നിവ സൗജന്യമാണെന്നും റഗുലർ ക്ലാസുകൾക്ക് 4000 രൂപ സ്റ്റൈപന്റും ലഭിക്കുമെന്ന് അസോസിയേഷൻ പ്രസിഡന്റ് ബി.ആർ. ജേക്കബ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. വിജയികൾക്ക് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ അംഗീകാരമുള്ള സർട്ടിഫിക്കറ്റും ഫെഡറേഷന്റെ ഹോട്ടലുകൾ പ്ലേസ്മെന്റും നൽകും. ihm.fkha.in എന്ന ലിങ്ക് വഴി ഓൺലൈനായും ഓഫ് ലൈനായും ആഗസ്റ്റ് പത്ത് വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: 8281386600, 7306383129. ചെയർമാൻ പി.കെ. ഷെല്ലി, ടി.ബി. ഷൈൻ, സൂരജ് ആർ. കൃഷ്ണൻ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |