വൈക്കം : വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള എൻ.ജി.ഒ യൂണിയൻ കടുത്തുരുത്തിയിൽ മേഖലമാർച്ചും ധർണയും നടത്തി. വൈക്കം, ആർപ്പൂക്കര, ഏറ്റുമാനൂർ ഏരിയ കമ്മിറ്റികളുടെ ആഭിമുഖ്യത്തിലായിരുന്നു പ്രതിഷേധം. കടുത്തുരുത്തി ബ്ലോക്ക് ജംഗ്ഷനിൽ നിന്ന് ആരംഭിച്ച മാർച്ച് മിനി സിവിൽ സ്റ്റേഷന് സമീപം അവസാനിച്ചു. ധർണ എൻ.ജി.ഒ യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം ഇ.നന്ദകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടേറിയറ്റ് അംഗം എം.ജി ജയ്‌മോൻ അദ്ധ്യക്ഷത വഹിച്ചു. എ.ബി രാജേഷ്, റഫീഖ് പാണംപറമ്പിൽ, എം.ഏതേൽ, സരിത ദാസ്, കെ.ആർ ആശമോൾ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |