പാലാ : 68-ാ മത് ജില്ല അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ 321 പോയിന്റുമായി പാലാ അൽഫോൻസ അത്‌ലറ്റിക് അക്കാഡമിയുടെ കുതിപ്പ്. 134 പോയിന്റുമായി ചങ്ങനാശ്ശേരി അസംപ്ഷൻ കോളേജ് രണ്ടാം സ്ഥാനത്തും, 116 പോയിന്റുമായി എസ്.എം.വി.എച്ച്.എസ്.എസ് പൂഞ്ഞാർ മൂന്നാം സ്ഥാനത്തുമാണ്. 20 വയസിൽ താഴെയുള്ള വനിതകളുടെ വിഭാഗത്തിൽ അൽഫോൻസ 102 പോയിന്റുമായി ഒന്നാമതാണ്. 20 വയസിൽ താഴെയുള്ള പുരുഷൻമാരുടെ വിഭാഗത്തിൽ 77 പോയിന്റുമായി സെന്റ് ഡൊമിനിക്‌സ് കോളേജ് കാഞ്ഞിരപ്പള്ളിയാണ് ഒന്നാമത്. 18 വയസിൽ താഴെയുള്ള വനിതകളുടെ വിഭാഗത്തിൽ അൽഫോൻസ 69പോയിന്റുമായി ഒന്നാമതാണ്. പുരുഷൻമാരുടെ വിഭാഗത്തിലും അൽഫോൻസയാണ് ഒന്നാമത്. 16 വയസിൽ താഴെയുള്ള പെൺകുട്ടികളുടെ വിഭാഗത്തിൽ എസ്.എച്ച്. ജി.എച്ച്.എസ്. ഭരണങ്ങാനം 57 പോയിന്റുമായി ഒന്നാമതാണ്. 16 വയസിൽ താഴെയുള്ള ആൺകുട്ടികളുടെ വിഭാഗത്തിൽ 42 പോയിന്റുമായി എസ്.എം.വി പൂഞ്ഞാറാണ് ഒന്നാമത്. പാലാ മുനിസിപ്പൽ ചെയർമാൻ തോമസ് പീറ്റർ മേള ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ വൈസ് ചെയർപേഴ്‌സൺ ബിജി ജോജോ അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ സാവിയോ കാവുകാട്ട്, ജോസ് ജെ ചീരാംകുഴി, ലീന സണ്ണി, വി.സി.ജോസഫ്, വി.സി.പ്രിൻസ്, ജോസിൻ ബിനോ, ജില്ലാ സ്‌പോർട്‌സ് കൗൺസിൽ സെക്രട്ടറി മായാദേവി എന്നിവർ സംസാരിച്ചു. ഒളിമ്പ്യൻ മനോജ്‌ലാൽ മുഖ്യാതിഥി ആയിരുന്നു. ജില്ലാ അത്‌ലറ്റിക് അസോസിയേഷൻ സെക്രട്ടറി ഡോ. തങ്കച്ചൻ മാത്യു സ്വാഗതവും, പ്രവീൺ തരിയൻ നന്ദിയും പറഞ്ഞു. ഇന്ന് വൈകിട്ട് നടക്കുന്ന സമാപന സമ്മേളനത്തിൽ ജില്ലാ അത്‌ലറ്റിക് അസോസിയേഷൻ പ്രസിഡന്റ് ഫാ. മാത്യു കരീത്തറ സമ്മാനദാനം നിർവഹിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |