ബാലരാമപുരം: സ്കൂൾ യൂണിഫോം നെയ്ത കൈത്തറി തൊഴിലാളികൾക്ക് 36 കോടിയും ഹാൻഡക്സിൽ ഉത്പന്നങ്ങൾ നൽകിയ സംഘങ്ങൾക്ക് നാല്പത് കോടിയും കുടിശിക നൽകാതെ കൈത്തറി മേഖലയെ തകർക്കുന്നെന്ന് കേരള കൈത്തറി തൊഴിലാളി കോൺഗ്രസ് സ്റ്റേറ്റ് പ്രസിഡന്റ് അഡ്വ.ജി സുബോധൻ പറഞ്ഞു.സംസ്ഥാന കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.എൻ.എസ്.ജയചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.സ്റ്റേറ്റ് ജനറൽ സെക്രട്ടറി വണ്ടന്നൂർ സദാശിവൻ,മംഗലത്തുകോണം ആർ.തുളസീധരൻ, കുഴിവിള സുരേന്ദ്രൻ,ജിബിൻ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |