തിരുവനന്തപുരം: ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ആക്കുളത്തെ ദക്ഷിണ വ്യോമസേനാ ആസ്ഥാനം സന്ദർശിച്ചു. ഗവർണറെ ദക്ഷിണ വ്യോമസേനാ മേധാവി എയർ മാർഷൽ മനീഷ് ഖന്ന സ്വീകരിച്ചു. തുടർന്ന് വ്യോമസേനാംഗങ്ങൾ ഗാർഡ് ഒഫ് ഓണർ നൽകി.ദക്ഷിണ വ്യോമസേനാ കമാൻഡ് ഏറ്റെടുത്ത പദ്ധതികൾ, ചുമതലകൾ, സമുദ്ര വ്യോമ പ്രവർത്തനങ്ങൾ എന്നിവയെക്കുറിച്ച് എയർ മാർഷൽ ഗവർണറോട് വിവരിച്ചു.മാനുഷിക സഹായം നൽകുന്നതിൽ ദക്ഷിണ വ്യോമ കമാൻഡിന്റെ സംഭാവനകളും, 2024ലെ വയനാട് വെള്ളപ്പൊക്കത്തിലെ രക്ഷാദൗത്യവും വിവരിച്ചു.ഗവർണർ ദക്ഷിണ വ്യോമ കമാൻഡിന്റെ വിവിധ ഓഫീസുകൾ സന്ദർശിച്ചു.വ്യോമസേനാംഗങ്ങളുമായി സംവദിച്ചു. ഇന്ത്യൻ വ്യോമാതിർത്തി സംരക്ഷിക്കുന്നതിൽ വ്യോമസേനയുടെ ശ്രമങ്ങളെ അദ്ദേഹം പ്രശംസിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |