തലശ്ശേരി: കാവുംഭാഗം സൌത്ത് യു.പി.സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥികൾക്കുള്ള നീന്തൽ പരീശീലനം നാളെ സമാപിക്കും.ഇളയിടത്ത് മുക്ക് കുളത്തിൽ സംഘടിപ്പിക്കുന്ന സമാപനസമ്മേളനവും വിദ്യാർത്ഥികളുടെയും അദ്ധ്യാപകരുടെയും നീന്തൽ പ്രദർശനവും എരഞ്ഞോളി ഗ്രാമ പഞ്ചായത്ത് അംഗം കെ.സിന്ധു ഉദ്ഘാടനം ചെയ്യും. ഫയർ ആൻഡ് റസ്‌ക്യൂ സ്റ്റേഷൻ ഓഫീസർ കെ.രാജീവൻ ചടങ്ങിൽ മുഖ്യാതിഥിയാവും. പഠനത്തോടൊപ്പം പാഠ്യേതര വിഷയങ്ങളിലും മികവ് പുലർത്തുന്ന സ്‌കൂളിലെ ഏഴാം തരത്തിൽ പഠിക്കുന്ന 30 കുട്ടികളാണ് നീന്തൽ പരിശീലനം പൂർത്തിയാക്കിയത്. ക്ലാസ് സമയത്തിന് ശേഷമാണ് അദ്ധ്യാപകരായ ധന്യേഷ്, അശ്വിൻ എന്നിവർ കുട്ടികളെ നീന്തൽ പരിശീലിപ്പിച്ചത്.വാർത്താസമ്മേളനത്തിൽ പ്രധാനാദ്ധ്യാപിക ഇ.എം. രാഗിണി, പി.ടി.എ.പ്രസിഡണ്ട് മേരി ഹിമ, എസ്.ആർ.ജി കൺവീനർ ടി.വി ശ്രീകുമാർ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |