കാഞ്ഞങ്ങാട്: വന്യമൃഗാക്രമണത്തിൽ നിന്ന് കർഷകന്റെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ നടപടി എടുക്കണമെന്നാവശ്യപ്പെട്ടു താമരശേരി ഡി.എഫ്.ഒ ഓഫിസിലേക്ക് മാർച്ച് നടത്തിയ കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് മാജുഷ് മാത്യു അടക്കമുള്ള സംസ്ഥാന ജില്ലാ നേതാക്കളെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചനടപടിയിൽ പ്രതിഷേധിച്ചു നടന്ന പ്രകടനം ഡി.സി സി ജനറൽ സെക്രട്ടറി പി.വി.സുരേഷ് ഉദ്ഘാടനം ചെയ്തു. കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.കെ എ ജോയ് അദ്ധ്യക്ഷം വഹിച്ചു. കർഷക കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അശോക് ഹെഗ്‌ഡെ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.പി.ബാലകൃഷ്ണൻ, കെ.കെ.ബാബു, അനിൽ വാഴുന്നോറടി, എം.പി. ജോസഫ്, എം.കുഞ്ഞികൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ഡോ.ടിറ്റോ ജോസഫ് സ്വാഗതവും ജില്ലാ സെക്രട്ടറി പ്രഭാകരൻ ചീമേനി നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |