മുഹമ്മ: കാവുങ്കൽ ഗ്രാമീണ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ സുവർണ ജൂബിലി ആഘോഷത്തിന്റെ ലോഗോ പ്രകാശനം ചെയ്തു . ക്ലബ് ഉപദേശക സമതിഅംഗം പി.എസ്. സന്തോഷ്‌കുമാറാണ് പ്രകാശനം നിർവഹിച്ചത്. ലോഗോ രചനാ മത്സരത്തിൽ നിന്നും വി.കെ. അദ്രിജ തയ്യാറാക്കിയ ലോഗോയാണ് തിരഞ്ഞെടുക്കപ്പെട്ടത്. വിഷ്ണു എസ് നായർ രണ്ടാം സ്ഥാനം കരസ്ഥമാക്കി. ചടങ്ങിൽ ഗിരീഷ് കൊല്ലം പറമ്പിൽ അദ്ധ്യക്ഷനായി. എൻ.എസ്.സോജുമോൻ നന്ദി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |