കോഴിക്കോട്: ഉരുളിലേറ്റ മുറിവിന്റെ നോവുണങ്ങാതെ ഇന്നും വിലങ്ങാട് . ആറ് മന്ത്രിമാരും ജനപ്രതിനിധികളും നിരവധി ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പുനരധിവാസം ഉറപ്പുനൽകിയെങ്കിലും ദുരന്തത്തിന് ഒരാണ്ട് പൂർത്തിയായിട്ടും പറഞ്ഞ വാക്കുകൾ മാത്രം യാഥാർത്ഥ്യമായില്ല. സഹായം കിട്ടിയതാകട്ടെ ചുരുക്കം ചിലർക്കും. അർഹരായ പലരും പട്ടികയ്ക്ക് പുറത്ത്. വീട് തകർന്നവർക്ക് വാടക വീടുകൾ കണ്ടെത്തി. പക്ഷേ, സർക്കാർ കൃത്യമായി വാടക നൽകിയില്ല. ഇതോടെ പലരും തകർന്ന, വാസയോഗ്യമല്ലാത്ത വീടുകളിലേക്കും ബന്ധുവീടുകളിലേക്കും മടങ്ങി. മഴ ശക്തമാകുമ്പോഴെല്ലാം ക്യാമ്പുകളും വാസയോഗ്യമല്ലാത്ത വീടുകളും തന്നെ ആശ്രയം. വിദഗ്ദ്ധ സമിതി സർവേ നടത്തിയെങ്കിലും റിപ്പോർട്ട് വെളിച്ചം കണ്ടില്ലെന്നും ആക്ഷേപമുണ്ട്. വീട് പൂർണമായി തകർന്നവരും ഭാഗികമായി നശിച്ചവരും കൃഷി ഭൂമികൾ തകർന്നവരും കച്ചവട സ്ഥാപനങ്ങൾ നശിച്ചവരുമെല്ലാം സർക്കാർ സഹായത്തിനായി കാത്തിരിപ്പാണ്. ദുരന്തത്തിനിരയായ 35 പേരെക്കൂടി ഉൾപ്പെടുത്തി ധനസഹായത്തിനുള്ള പട്ടിക തയ്യാറാക്കിയിട്ടുണ്ടെന്ന് മന്ത്രിയും എം.എൽ.എയും പ്രഖ്യാപിച്ചെങ്കിലും നടപടി ഇപ്പോഴും ഫയലിൽ. തൂണേരി ബ്ലോക്ക് പഞ്ചായത്തും ജില്ല പഞ്ചായത്തും15വീടുകൾ നിർമ്മിച്ചു നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു. അതിന്റെ ഒരു പ്രവർത്തനവും ഒരു വർഷമായിട്ടും തുടങ്ങിയില്ല. കത്തോലിക്ക സഭയും, ഷാഫി പറമ്പിൽ എം.പി യും പ്രഖ്യാപിച്ച നിർമ്മാണ പ്രവൃത്തിയാണ് ഇപ്പോൾ നടന്നുവരുന്നത്.
ദുരിതാശ്വാസ ക്യാമ്പിനായി 100 പേർക്കെങ്കിലും താമസിക്കാനാകുന്ന സ്ഥിരം ഷെൽട്ടറുണ്ടാക്കുമെന്ന് മന്ത്രിമാർ പ്രഖ്യാപിച്ചെങ്കിലും സ്ഥലം പോലും കണ്ടെത്തിയിട്ടില്ല. ഉരുട്ടി മുതൽ പല്ലുവാ വരെ റോഡ് തകർന്നത് റീ ടാർ ചെയ്തിട്ടില്ല. ഉരുട്ടി പാലം അപ്രോച്ച് റോഡ് നിർമ്മാണം നടത്താത്തതിനാൽ ഒരു വർഷം മുമ്പ് റോഡിന്റെ ഒരു വശം അടച്ചത് ഇന്നും അതേപടി തന്നെ.
വിലങ്ങാട് ടൗൺപാലവും മഞ്ഞച്ചിളിലെ രണ്ട് പാലവും തകർന്നുകിടക്കുകയാണ്. ഇവ പുനർ നിർമ്മിക്കാനുള്ള എസ്റ്റിമേറ്റ് പോലും തയ്യാറാക്കിയിട്ടില്ല. കടകൾ തകർന്ന വ്യാപാരികൾക്ക് നഷ്ടപരിഹാരമായി സർക്കാർ ഒന്നും നൽകിയില്ലെന്നും പരാതിയുണ്ട്. ഇതുസംബന്ധിച്ച് കണക്കെടുപ്പു പോലും നടത്തിയിട്ടില്ല.
ധനസഹായം കിട്ടിയത് 15 ലക്ഷം വീതം 31 പേർക്ക്
കിട്ടാനുള്ളവർ മാത്രം 100ലധികം
മഞ്ഞച്ചീളിയിൽ മാത്രം ദുരിതബാധിതർ 60
നിർമ്മാണത്തിന് കടമ്പകളേറെ
കോഴിക്കോട്: ഉരുൾപൊട്ടൽ സാദ്ധ്യതയുള്ള സ്ഥലങ്ങളിൽ നിർമ്മാണം നടത്താനും നിവൃത്തിയില്ല. ദുരന്തനിവാരാണ അതോറിറ്റിയുടെ അനുമതി വേണം. ഇത് കിട്ടാനുമുണ്ട് കടമ്പകൾ ഏറെ. ബന്ധപ്പെട്ട രേഖകളെല്ലാം ശരിയാകാൻ കാലതാമസമെടുക്കും. വീട് നഷ്ടപ്പെട്ടതിന് പണം കിട്ടിയവർ പലരും മറ്റിടങ്ങളിൽ സ്ഥലം വാങ്ങി മാറുകയാണ്. കിട്ടിയ തുക കൊണ്ടുമാത്രം സ്ഥലവും വീടും സ്വന്തമാക്കാനാകില്ല.
ജലസേചന വകുപ്പ് നഷ്ടം 35 കോടി
കൃഷി നാശം 162 ഹെക്ടറിൽ
ബാധിക്കപ്പെട്ട കർഷകർ 225
കേരള റോഡ് ഫണ്ട് ബോർഡ് കണക്കാക്കിയ നഷ്ടം 5.8 കോടി
14 എണ്ണം പൂർണമായി ഒഴുകിപ്പോയി
വാസയോഗ്യമല്ലാതായവ 112
നേരിട്ട് ബാധിച്ചത് 150 ഓളം കുടുംബങ്ങളെ
കൃഷിനാശം....162.74 ഹെക്ടർ
നഷ്ടത്തുക....11.85 കോടി
പ്രഖ്യാപിച്ച ധനസഹായം....69.03 കോടി
ഭൂമി നഷ്‌ടപ്പെട്ടത്....350 ഹെക്ടർ
ധനസഹായം....19.96
കൃഷിനാശം....28.1 ഹെക്ടർ
നഷ്ടത്തുക....2.25 കോടി
അനുവദിച്ച ധനസഹായം....11.47 ലക്ഷം
ഭൂമി നഷ്‌ടപ്പെട്ടത്....10 ഹെക്ടർ
ധനസഹായം....1.25 ലക്ഷം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |