നെടുമങ്ങാട്: ഡ്യൂട്ടിയിലിരുന്ന പൊലീസുകാരെ ആക്രമിച്ച കേസിൽ ഒരാൾ പിടിയിൽ. കെല്ലങ്കാവ് ചെരുപ്പൂർകോണം ഷാൻ മൻസിലിൽ ശാലു (37) പിടിയിലായത്. ചൊവ്വാഴ്ച രാത്രി 11നായിരുന്നു സംഭവം. നെടുമങ്ങാട് ആലിന് സമീപത്തെ ബാറിന് മുന്നിൽ അടിപിടികൂടിയ ശാലുവിനെയും മറ്റൊരാളെയും ഡ്യൂട്ടിയിലുണ്ടായിരുന്ന സി.പി.ഒമാരായ ആകാശ്, രാഹുൽ എന്നിവർ ചേർന്ന് പിടികൂടി സ്റ്റേഷനിലെത്തിച്ചു. സ്റ്റേഷനിലെത്തിയ ശാലു പൊലീസുകാരെ ആസഭ്യം വിളിക്കുകയും രാഹുലിന്റെ വലതുകൈയ്യിൽ പിടിച്ച് തിരിച്ചു. ഇതിനിടെ പിടിച്ചുമാറ്റാൻ ശ്രമിച്ച ആകാശിനെയും ഇടതുകൈയ്യിലെ പെരുവിരൾ പിടിച്ച് തിരിച്ച് അസഭ്യം വിളിച്ചതായും പൊലീസ് പറഞ്ഞു. പരിക്കേറ്റ പൊലീസുകാർ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |