കൊല്ലം: പത്തനാപുരത്ത് വനിതാ ദന്തഡോക്ടറെ വായിൽ തുണിതിരുകി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ഇന്നലെയും കേസ് കോടതിയുടെ പരിഗണനയ്ക്ക് എത്തിയില്ല. പത്തനാപുരം കോടതിയാണ് ഇന്നലെ കേസ് പരിഗണിക്കേണ്ടിയിരുന്നത്. ആദ്യം കേസ് പരിഗണിച്ച കടയ്ക്കൽ കോടതിയിൽ നിന്ന് ഫയൽ എത്തിയില്ല. കേസ് ഇന്നത്തേക്ക് മാറ്റി. പ്രതി കുണ്ടയം കാരംമൂട് സൽദാൻ മൻസിലിൽ മുഹമ്മദ് സൽദാനെ (24) ഇന്ന് ഹാജരാക്കും. 329 (3), 126 (2), 74 വകുപ്പുകൾ പ്രകാരമാണ് ആദ്യം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരുന്നത്. ഡോക്ടറുടെ രണ്ടാം മൊഴിയുടെ അടിസ്ഥാനത്തിൽ ലൈംഗികാതിക്രമത്തിനുള്ള വകുപ്പും ഹോസ്പിറ്റൽ ആക്ടും ചേർത്താണ് റിപ്പോർട്ട് നൽകിയിട്ടുള്ളത്. ജാമ്യമില്ലാ വകുപ്പുകളാണിത്. 26ന് വൈകിട്ട് 6.30ന് ക്ളിനിക്ക് അടച്ച് വീട്ടിൽ പോകാനുള്ള തയ്യാറെടുപ്പ് നടത്തുമ്പോഴാണ് പ്രതി അതിക്രമം കാട്ടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |