തിരുവനന്തപുരം: ഐ.എസ്.ആർ.ഒയുടെ രാജ്യത്തെ ഏറ്റവും വലിയ കേന്ദ്രമായ തിരുവനന്തപുരം തുമ്പയിലെ വിക്രം സാരാഭായ് സ്പെയ്സ് സെന്റർ (വി.എസ്.എസ്.സി.) ഡയറക്ടറായി സീനിയർ ശാസ്ത്രജ്ഞൻ എ.രാജരാജൻ ഇന്ന്
ചുമതലയേൽക്കും.
വി.എസ്.എസ്.സി.ഡയറക്ടറായിരുന്ന ഡോ.എസ്.ഉണ്ണികൃഷ്ണൻ നായർ വിരമിച്ചതിനെ തുടർന്നാണ് പുതിയ നിയമനം. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ റോക്കറ്റ് വിക്ഷേപണ കേന്ദ്രം ഡയറക്ടറായി സേവനമനുഷ്ഠിച്ചു വരുകയായിരുന്നു . ഐ.എസ്.ആർ.ഒയുടേയും നാസയുടെയും ആദ്യ സംയുക്ത സംരംഭമായ നിസാർ ഉപഗ്രഹത്തിന്റെ വിക്ഷേപണം ശ്രീഹരിക്കോട്ടയിൽ വിജയകരമായി പൂർത്തിയാക്കിയ ശേഷമാണ് അദ്ദേഹം വി.എസ്.എസ്.സിയിൽ എത്തുന്നത്.
തമിഴ്നാട് സ്വദേശിയും വി.എസ്.എസ്.സിയിൽ എൻജിനിയറുമായിരുന്ന അറുമുഖത്തിന്റെ മകനാണ് രാജരാജൻ.തിരുവനന്തപുരം മോഡൽ സ്കൂളിലും ഗവ.ആർട്സ് കോളേജിലും സി.ഇ.ടിയിലുമായാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്. തിരുവനന്തപുരം എൻജിനിയറിംഗ് കോളേജിൽ നിന്ന് മെക്കാനിക്കൽ എൻജിനിയറിംഗ് ബിരുദം നേടിയ ശേഷമാണ് 1987ൽ വി.എസ്.എസ്.സിയിൽ ചേർന്നത്. പിന്നീട് എൽ.പി.എസ്.സിയിൽ ഡെപ്യൂട്ടി ഡയറക്ടറായി. 2019ലാണ് ശ്രീഹരിക്കോട്ടയിലെ റോക്കറ്റ് വിക്ഷേപണകേന്ദ്രം ഡയറക്ടറായി നിയമിതനായത്. ഇന്ത്യൻ നാഷണൽ സ്പെയ്സ് പ്രൊമോഷൻ ആൻഡ് ഓതറൈസേഷൻ സെന്ററിന്റെ ബോർഡ് അംഗവുമാണ് .ശ്രീവിദ്യയാണ് ഭാര്യ. രണ്ടു മക്കളുണ്ട്. തിരുവനന്തപുരത്ത് അമ്പലമുക്കിലാണ് കുടുംബ വീട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |