കേരളസർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള എയ്ഡഡ് കോളേജുകളിലെ ബിരുദ പ്രവേശനത്തിനുള്ള കമ്മ്യൂണിറ്റി ക്വോട്ട സീറ്റുകളിലേക്കുള്ള അലോട്ട്മെന്റ് https://admissions.keralauniversity.ac.in/pg2025ൽ.
എയ്ഡഡ് കോളേജുകളിൽ ബിരുദാനന്തര ബിരുദ പ്രവേശനത്തിന് കമ്മ്യൂണിറ്റി ക്വാട്ട സീറ്റുകളിലേക്കുള്ള അലോട്ട്മെന്റ് https://admissions.keralauniversity.ac.in/pg2025 ൽ.
ബി.എഡ് കോഴ്സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്കും (ജനറൽ/എസ്.സി/ എസ്.ടി/മറ്റ് സംവരണ
വിഭാഗങ്ങൾ), ഡിഫെൻസ് ക്വാട്ട, കെ.യു.സി.ടി.ഇ മാനേജ്മെന്റ്
ക്വാട്ട സീറ്റുകളിലേക്കും സ്പോട്ട് അലോട്ട്മെന്റ് 5, 6 തീയതികളിൽ കൊല്ലം എസ്.എൻ കോളേജിൽ നടത്തും. ഹെൽപ്പ് ലൈൻ : 8281883053
സർക്കാർ/എയ്ഡഡ്/സ്വാശ്രയ കോളേജുകളിലെ ഒന്നാം വർഷ എം.എഡ് കോഴ്സിലേക്ക്
4ന് തൈക്കാട് ഗവ. കോളേജ് ഒഫ് ടീച്ചേഴ്സ് എഡ്യൂക്കേഷൻ, തൈക്കാട്,
തിരുവനന്തപുരം വച്ച് സ്പോട്ട് അലോട്ട്മെന്റ് നടത്തും. വിവരങ്ങൾക്ക് www.keralauniversity.ac.in.
വിവിധ പഠനവകുപ്പുകളിൽ നാലു വർഷ ബിരുദ പ്രോഗ്രാമുകളിലേക്കുള്ള സ്പോട്ട് അഡ്മിഷൻ 5 ന് നടത്തും ഫോൺ: 9188524612.
ഒന്നാം സെമസ്റ്റർ എം.എ സംസ്കൃതം ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
ഒന്നാം സെമസ്റ്റർ എംഎസ്ഡബ്ല്യൂ സോഷ്യൽ വർക്സ് പരീക്ഷാഫലം
പ്രസിദ്ധീകരിച്ചു.
നാലാം സെമസ്റ്റർ എം.എഫ്.എ (പെയിന്റിംഗ് ആൻഡ് സ്കൾപ്ച്ചർ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
കണ്ണൂർ സർവകലാശാല പരീക്ഷാ ഫലം
അഫിലിയേറ്റഡ് കോളേജുകളിലെ, നാലാം സെമസ്റ്റർ എം.എസ്സി മാത്തമാറ്റിക്സ് ഏപ്രിൽ 2025 (റഗുലർ 2023 അഡ്മിഷൻ) പരീക്ഷയുടെ ഫലം വെബ് സൈറ്റിൽ. ഉത്തരക്കടലാസ് പുനർ മൂല്യ നിർണയം/സൂക്ഷ്മ പരിശോധന/പകർപ്പ് ലഭ്യമാക്കൽ എന്നിവക്കുള്ള അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് 11.
പരീക്ഷാ രജിസ്ട്രേഷൻ
പഠന വകുപ്പിലെ മൂന്നാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എം.പി.ഇ.എസ് (സി.ബി.സി.എസ്.എസ് റഗുലർ), നവംബർ 2024 പരീക്ഷകൾക്ക് പിഴയില്ലാതെ ആഗസ്റ്റ് ആറ് മുതൽ എട്ട് വരെയും പിഴയോടു കൂടി ഒമ്പത് വൈകുന്നേരം 5 മണി വരെയും അപേക്ഷിക്കാം. പരീക്ഷാ വിജ്ഞാപനം വെബ്സൈറ്റിൽ.
എം.ബി.എ സ്പോട്ട് അഡ്മിഷൻ
തിരുവനന്തപുരം: ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റിൽ (കിക്മ) എം.ബി.എ പ്രവേശനത്തിനുള്ള സ്പോട്ട് അഡ്മിഷൻ 5ന് രാവിലെ 10 ന് നെയ്യാർഡാമിലെ കിക്മ കോളേജ് ക്യാമ്പസിൽ നടക്കും. വിവരങ്ങൾക്ക്: 9496366741/ 8547618290, www.kicma.ac.in.
മേഴ്സി ചാൻസ് പരീക്ഷ
തിരുവനന്തപുരം: സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ വിവിധ പോളിടെക്നിക് കോളേജുകളിൽ 2010 റിവിഷൻ പ്രകാരം ഡിപ്ലോമ പഠനം നടത്തിയ വിദ്യാർത്ഥികൾക്കുള്ള മേഴ്സി ചാൻസ് സപ്ലിമെന്ററി പരീക്ഷ ടൈംടേബിൾ www.sbte.kerala.gov.in, tekerala.org ൽ.
അതിവേഗം എം.ജി യൂണി.
പി.ജി ഫലപ്രഖ്യാപനം
കോട്ടയം : ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളുടെ ഫലപ്രഖ്യാപനം അതിവേഗം പൂർത്തിയാക്കി എം.ജി സർവകലാശാല. ജൂലായ് 30ന് മുൻപ് ഫലം പ്രഖ്യാപിച്ചതോടെ ഈ വർഷം സംസ്ഥാനത്ത് ആദ്യമായി ഈ നേട്ടം കൈവരിക്കുന്ന സർവകലാശാലയായി എം.ജി മാറി. 84 പ്രോഗ്രാമുകളിലായി 5979 വിദ്യാർത്ഥികളാണ് പരീക്ഷയെഴുതിയത്. മുൻവർഷങ്ങളിൽ സെപ്തംബർ, ഒക്ടോബർ മാസങ്ങളിലായിരുന്നു ഫലപ്രഖ്യാപനം. ഇത് തുടർപഠനവും ഗവേഷണവും നടത്തേണ്ടവർക്ക് ഒരുവർഷം നഷ്ടമാക്കുന്നതിന് ഇടയാക്കിയിരുന്നു.
സിൻഡിക്കേറ്റ് അംഗങ്ങളുടെയും അദ്ധ്യാപകരുടെയും ജീവനക്കാരുടെയും കൂട്ടായ പരിശ്രമമാണ് ഫലപ്രഖ്യാപനം നടത്താൻ സഹായകമായതെന്ന് വൈസ് ചാൻസലർ ഡോ. സി.ടി. അരവിന്ദകുമാർ പറഞ്ഞു.
പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു
കൊല്ലം:ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി രണ്ടാം ബാച്ച് മൂന്നാം സെമസ്റ്റർ പി.ജി (2023 ജനുവരി അഡ്മിഷൻ) എം.എ ഹിസ്റ്ററി,എം.എ സോഷ്യോളജി പ്രോഗ്രാമുകളുടെ പരീക്ഷാഫലം www.sgou.ac.inൽ.അസൈൻമെന്റുകൾ സമർപ്പിച്ചിട്ടില്ലാത്തവരുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചിട്ടില്ല.കോഴ്സുകൾ തിരിച്ചുള്ള മാർക്കുകൾ വെബ്സൈറ്റിൽ ലഭിക്കും.യൂണിവേഴ്സിറ്റി അറിയിപ്പ് ലഭിച്ചശേഷം സെമസ്റ്റർ ഗ്രേഡ് കാർഡുകൾ പഠിതാക്കളുടെ ലോഗിനിൽ നിന്ന് ഡൗൺലോഡ് ചെയ്യണം.പുനർമൂല്യനിർണയത്തിനും ഉത്തരക്കടലാസിന്റെ സോഫ്ട് കോപ്പിക്കും അപേക്ഷ സമർപ്പിക്കാനുള്ള തീയതി പിന്നീട് അറിയിക്കുമെന്ന് പരീക്ഷാ കൺട്രോളർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |