മീനങ്ങാടി: ഐ.സി ബാലകൃഷ്ണൻ എം.എൽ.എയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് മീനങ്ങാടി ഗവ. ഹയർസെക്കൻഡറി സ്‌കൂൾ കവാടത്തിൽ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റിന്റെ സ്വിച്ച് ഓൺ ചെയ്തു. ഐ.സി ബാലകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം നിർവ്വഹിച്ചു. മീനങ്ങാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ഇ വിനയൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ സിന്ധു ശ്രീധരൻ, ഗ്രാമ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ബേബി വർഗീസ്, മെമ്പർമാരായ ടി.പി ഷിജു, നാസർ പാലക്കാമൂല, പ്രിൻസിപ്പാൾ ഷിവികൃഷ്ണൻ, ഹെഡ്മാസ്റ്റർ ഡോ. കെ.ടി അഷ്രഫ്, എസ്. ഹാജിസ്, കെ.എ അലിയാർ, മനോജ് ചന്ദനക്കാവ്, വിൻസി, ഡോ. ബാവ കെ പാലുകുന്ന്, പി.ഒ സുമിത, പി.കെ. സരിത എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |