തിരുവല്ല : മാർത്തോമ കോളേജിൽ സ്കിൽ ഡെവലപ്മെന്റ് ആൻഡ് കരിയർ പ്ലാനിംഗ് സെന്ററിന്റെ പ്രവർത്തനോദ്ഘാടനം നടത്തി. അസാപ്പ് കേരളയുടെ സഹകരണത്തോടെ ആരംഭിച്ച സെന്റർ അസാപ്പ് ചെയർപേഴ്സൺ ആൻഡ് മാനേജിംഗ് ഡയറക്ടർ ഡോ. ഉഷ ടൈറ്റസ് ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ. മാത്യു വർക്കി ടി.കെ അദ്ധ്യക്ഷത വഹിച്ചു. മാർത്തോമാ കോളേജ് തിരുവല്ല അസാപ്പ് കേരളയുടെ കോഴ്‌സുകളുമായുള്ള ധാരണാപത്രം പ്രകാശിപ്പിച്ചു. വിദ്യാർത്ഥികൾക്കായി ക്രമീകരിച്ച ഓറിയന്റേഷൻ പ്രോഗ്രാമിൽ അസാപ്പ് സൗത്ത് സോൺ അസോസിയേറ്റ് ഡയറക്ടർ കൃഷ്ണൻ കോലിയോട്ട് മുഖ്യ പ്രഭാഷണം നടത്തി. കോളേജ് ട്രഷറർ തോമസ് കോശി, ഡോ.ജോൺ ബെർലിൻ, ഡോ.ഏയ്ഞ്ചൽ സൂസൻ ചെറിയാൻ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |