തിരുവനന്തപുരം: വികസിത ഭാരതമെന്ന സ്വപ്നത്തിലേയ്ക്ക് നിംസിന്റെ സംഭാവന വിലമതിക്കാനാകാത്തതെന്ന് കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ പറഞ്ഞു. നൂറുൽ ഇസ്‌ലാം എഡ്യൂക്കേഷണൽ ട്രസ്റ്റും നിംസ് മെഡിസിറ്റിയും ഏർപ്പെടുത്തിയ ഏഴാമത് എ .പി .ജെ അവാർഡ് ദാന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഐ.എസ്.ആർ.ഒ ചെയർമാൻ ഡോ. വി. നാരായണന് അവാർഡ് സമ്മാനിച്ചു. എം.എൽ.എ കെ.ആൻസലൻ അദ്ധ്യക്ഷനായി. നിംസ് മെഡിസിറ്റി എം.ഡിയും നൂറുൽ ഇസ്‌ലാം സർവ്വകലാശാല പ്രൊ ചാൻസലറുമായ എം.എസ് ഫൈസൽ ഖാൻ, വൈസ് ചാൻസലർ ഡോ. ടെസ്സി തോമസ്, ചാൻസലർ ഡോ. മജീദ് ഖാൻ, നൂറുൽ ഇസ്‌ലാം എഡ്യൂക്കേഷണൽ ട്രസ്റ്റ് എക്‌സിക്യൂട്ടീവ് ഡയറക്ടർ ഷബ്‌നം ഷഫീക്ക്, മുൻ മന്ത്രി പന്തളം സുധാകരൻ, നിംസ് മെഡിസിറ്റി ജനറൽ മാനേജർ ഡോ. കെ.എ സജു തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |