ബി.എഡ് പ്രവേശനം
കേരളസർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവൺമെന്റ്, എയ്ഡഡ്, കെ.യു.സി.റ്റി.ഇ, സ്വാശ്രയ കോളേജുകൾ എന്നിവിടങ്ങളിൽ ബി.എഡ് കോഴ്സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്കും കെ.യു.സി.റ്റി.ഇ മാനേജ്മെന്റ് ക്വാട്ട സീറ്റുകളിലേക്കും സ്പോട്ട് അലോട്ട്മെന്റ് 5, 6 തീയതികളിൽ കൊല്ലം എസ്.എൻ കോളേജിൽ വച്ച് നടത്തും. വിവരങ്ങൾ https://admissions.keralauniversity.ac.inൽ.
സർക്കാർ/എയ്‌ഡഡ്/ സ്വാശ്രയ/യു.ഐ.റ്റി./ഐ.എച്ച്.ആർ.ഡി. കോളേജുകളിലെ ബിരുദ
കോഴ്‌സുകളിൽ ഒഴിവുള്ള എസ്.സി/എസ്.ടി സംവരണ സീറ്റുകളിലേയ്ക്ക് അതത് വിഭാഗങ്ങൾക്ക് മേഖല തലത്തിൽ സ്പോട്ട് അലോട്ട്മെന്റ് നടത്തും. വിവരങ്ങൾ http://admissions.keralauniversity.ac.in/fyugp2025ൽ.
ഏഴിന് ആരംഭിക്കാനിരുന്ന മൂന്നാം സെമസ്റ്റർ ബിടെക് (2013 സ്കീം – 2014 അഡ്മിഷൻ), ഏപ്രിൽ 2025 പരീക്ഷ മാറ്റിവച്ചു. പുതുക്കിയ ടൈംടേബിൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.
ഫെബ്രുവരിയിൽ നടത്തിയ ഒന്നാം സെമസ്റ്റർ എംഎ ബിസിനസ് എക്കണോമിക്സ് (റെഗുലർ, സപ്ലിമെന്ററി & ഇംപ്രൂവ്മെന്റ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
ജൂലൈയിൽ നടത്തിയ സർട്ടിഫിക്കറ്റ് ഇൻ ജർമ്മൻ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
സെപ്റ്റംബർ 16 ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ എൽഎൽഎം പരീക്ഷകളുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.
റഗുലർ ബിടെക് നാലാം സെമസ്റ്റർ കോഴ്സ് കോഡിൽ വരുന്ന ബിടെക് പാർട്ട്ടൈം റീസ്ട്രക്ചേർഡ് കോഴ്സ് (2013 സ്കീം) രണ്ട്, നാല് സെമസ്റ്ററുകളുടെ പരീക്ഷകളുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.
ജൂണിൽ നടത്തിയ നാലാം സെമസ്റ്റർ എംഎ ഹിസ്റ്ററി (വേൾഡ് ഹിസ്റ്ററി & ഹിസ്റ്റോറിയോഗ്രാഫി) പരീക്ഷയുടെ വൈവ 8നും, എംഎസ്‍സി ജ്യോഗ്രഫി പരീക്ഷയുടെ പ്രോജക്ട്/വൈവ 7 മുതൽ 11
വരെയും നടത്തും.
ജൂലായിൽ നടത്തിയ നാലാം സെമസ്റ്റർ ബിപിഎ (മ്യൂസിക്/വീണ/വയലിൻ) പ്രാക്ടിക്കൽ പരീക്ഷകൾ 8 മുതൽ ആരംഭിക്കും.
വിദൂരവിദ്യാഭ്യാസ വിഭാഗം 2025 ആഗസ്റ്റ് 20 ന് നടത്തുന്ന രണ്ടാം സെമസ്റ്റർ ബിബിഎ (മേഴ്സിചാൻസ് – 2013 & 2014 അഡ്മിഷൻ) പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
റഗുലർ ബിടെക് മൂന്നാം സെമസ്റ്റർ (2008, 2013 സ്കീം) കോഴ്സ് കോഡിൽ വരുന്ന ബിടെക് പാർട്ട്ടൈം റീസ്ട്രക്ചേർഡ് കോഴ്സ്, (2008 സ്കീം) ഒന്നാം സെമസ്റ്റർ ഏപ്രിൽ 2025, മൂന്നാം സെമസ്റ്റർ ജനുവരി 2025 പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
2024 നവംബറിൽ നടത്തിയ ഒന്നാം സെമസ്റ്റർ സി.ബി.സി.എസ്. ബികോം പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചവർ തിരിച്ചറിയൽ ഹാൾടിക്കറ്റുമായി 6 മുതൽ 12 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ റീവാല്യുവേഷൻ സെക്ഷനിൽ ഹാജരാകണം.
എം.ജി വാർത്തകൾ
വാക്-ഇൻ ഇന്റർവ്യൂ
സർവകലാശാലയിൽ താൽകാലിക കരാർ അടിസ്ഥാനത്തിൽ ലീഡ് ഡെവലപ്പർ, സീനിയർ സോഫ്റ്റ് വെയർ ഡെവലപ്പർ നിയമനങ്ങൾക്കുള്ള വാക്ക്-ഇൻ-ഇൻറർവ്യൂ ആഗസ്റ്റ് എട്ടിനു നടക്കും.
പരീക്ഷാ ഫലം
മൂന്നാം സെമസ്റ്റർ പി.ജി.സി.എസ്.എസ് എം.എസ്സി ജിയോളജി (2023 അഡ്മിഷൻ തോറ്റവർക്കുള്ള സ്പെഷ്യൽ റീഅപ്പിയറൻസ് ഏപ്രിൽ 2025) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പ്രാക്ടിക്കൽ
രണ്ടാം സെമസ്റ്റർ എം.എസ്സി ഫിസിക്സ് (മെറ്റീരിയൽ സയൻസ് സി.എസ്എസ്-2024 അഡ്മിഷൻ റഗുലർ, 2019 മുതൽ 2023 വരെ അഡ്മിഷനുകൾ സപ്ലിമെന്ററി മേയ് 2025) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷ ആഗസ്റ്റ് ആറ്, ഏഴ് തിയതികളിൽ പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിൽ നടക്കും
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |