ബംഗളൂരു: ബംഗളൂരുവിൽ നിന്ന് കൊൽക്കത്തയിലേക്ക് പറന്ന എയർ ഇന്ത്യ എക്സ്പ്രസ് 320 വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് ബംഗളൂരുവിൽ തിരിച്ചിറക്കി. ഐ.എക്സ് 2718 വിമാനം ഇന്ധന തീർക്കാനായി രണ്ട് മണിക്കൂറിലധികം ആകാശത്ത് പറന്ന ശേഷമാണ് ഞായറാഴ്ച വൈകിട്ട് തിരിച്ചിറക്കിയത്. യാത്രക്കാരെ കൊൽക്കത്തയിലേക്ക് കൊണ്ടുപോകാൻ ഒരു ബദൽ വിമാനം ക്രമീകരിച്ചു. വിമാനത്തിലെ സാങ്കേതിക തകരാറിനെക്കുറിച്ച് എയർലൈൻ അന്വേഷണം ആരംഭിച്ചു.
വിമാനത്തിൽ പാറ്റ
അമേരിക്കയിലെ സാൻഫ്രാൻസിസ്‌കോയിൽ നിന്ന് മുംബയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനത്തിനുള്ളിൽ പാറ്റകൾ. ശനിയാഴ്ച എ.ഐ 180 വിമാനത്തിലാണ് സംഭവം. പാറ്റകൾ ശ്രദ്ധയിൽപ്പെട്ടതിന് പിന്നാലെ രണ്ട് യാത്രക്കാർ ക്രൂ അംഗങ്ങളോട് പരാതി പറഞ്ഞു. തുടർന്ന് ജീവനക്കാർ,യാത്രക്കാർക്ക് വേറെ ഇരിപ്പിടവും ഒരുക്കി നൽകി. കൊൽക്കത്തയിലെ സ്റ്റോപ്പ് ഓവറിനിടെ വിമാനം വൃത്തിയാക്കുകയും പ്രശ്നം പരിഹരിക്കുകയും ചെയ്തു. തുടർന്ന് വിമാനം മുംബയിലേക്കുള്ള യാത്ര തുടർന്നു. സംഭവത്തിൽ എയർ ഇന്ത്യ ഖേദം പ്രകടിപ്പിക്കുകയും അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |