ന്യൂഡൽഹി: രാഷ്ട്രീയ പോരാട്ടം കോടതിക്കു പുറത്ത് മതിയെന്ന് ബി.ജെ.പി എം.എൽ.എയ്‌ക്കെതിരെ കർണാടക മന്ത്രി സമർപ്പിച്ച ഹർജി പരിഗണിക്കവെ സുപ്രീംകോടതി മുന്നറിയിപ്പ് നൽകി. 2023ലെ കർണാടക നിയമസഭാ തിരഞ്ഞെടുപ്പിനിടെ ബി.ജെ.പി എം.എൽ.എ ബസനഗൗഡ ആർ. പാട്ടീൽ യത്‌നാൽ തനിക്കെതിരെ അപകീർത്തി പരാമർശങ്ങൾ നടത്തിയെന്നാണ് ടെക്‌സ്റ്റയിൽസ് മന്ത്രി ശിവാനന്ദ എസ്. പാട്ടീലിന്റെ ആരോപണം. മന്ത്രി സമർപ്പിച്ച മാനനഷ്‌ടക്കേസ് കർണാടക ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഈ നടപടിക്കെതിരെ നൽകിയ ഹർജി ഇന്നലെ ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ്,ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ചിനു മുന്നിലാണ് ലിസ്റ്റ് ചെയ്‌തിരുന്നത്. രാഷ്ട്രീയ പോരാട്ടത്തിന് കോടതികളെ വേദിയാക്കാൻ കഴിയില്ലെന്ന് പലതവണ പറഞ്ഞിട്ടുള്ളതാണെന്ന് ചീഫ് ജസ്റ്റിസ് ഓർമ്മിപ്പിച്ചു. ഒരു കോടി രൂപ പിഴയിടുന്നതിലേക്ക് നീങ്ങിയെങ്കിലും ഹർജി പിൻവലിച്ചതിനാൽ ആ നടപടിയിൽ നിന്ന് പിൻവാങ്ങി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |