ആളുകൾക്ക് അവരുടെ ഭാവിയെക്കുറിച്ച് അറിയാൻ വളരെയധികം താൽപര്യമാണ്. അതിനാലാണ് പലപ്പോഴും അവർ ജ്യോതിഷികളെ കാണുന്നതും സംസാരിക്കാൻ ശ്രമിക്കുന്നതും. ഭാവി പ്രവചിക്കുന്ന നിരവധിപേരുണ്ടെങ്കിലും ആദ്യം ഓർമവരിക ബൾഗേറിയൻ സ്വദേശിയായ ബാബ വാംഗയുടെ പേരാണെന്ന് നിസംശയം പറയാം. ലോകമെമ്പാടുമുള്ല ജനങ്ങൾ ബാബ വാംഗയുടെ പ്രവചനത്തിൽ വിശ്വസിക്കുന്നുണ്ട്. പ്രവചനങ്ങൾ പലതും സത്യമായതോടെ വളരെയധികം അമ്പരപ്പോടെയാണ് ഓരോരുത്തരും പുതിയ പ്രവചനങ്ങൾക്കായി കാത്തിരിക്കുന്നത്. ഇപ്പോഴിതാ 2026ൽ നടക്കാനിടയുള്ള സംഭവങ്ങളെക്കുറിച്ചുള്ള വാംഗയുടെ ഭയാനകമായ പ്രവചനങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
ആഗോള ദുരന്തം
2026-ൽ, മനുഷ്യർക്കും ഭൂമിക്കും ഒരുപോലെ ദോഷം വരുത്തുന്ന ശക്തമായ ഭൂകമ്പങ്ങളുണ്ടാകുമെന്നാണ് ആദ്യ പ്രവചനം.അതിൽ അഗ്നിപർവ്വത സ്ഫോടനങ്ങൾ ഉൾപ്പെടെ കഠിനമായ കാലാവസ്ഥകൾ ഭൂമി നേരിടേണ്ടി വരുമെന്ന് ബാബ വാംഗ പ്രവചിക്കുന്നു. ഭൂമിയുടെ ഏഴ് മുതൽ എട്ട് ശതമാനം വരെ ഇത് ബാധിച്ചേക്കുമെന്നാണ് വാംഗയുടെ അഭിപ്രായം. ഇത് എങ്ങനെ തുടങ്ങുമെന്ന് വ്യക്തമായി പറഞ്ഞില്ലെങ്കിലും ആദ്യ സൂചനകൾ ഇതിനകം തന്നെ ദൃശ്യമാകുന്നുണ്ടെന്നാണ് പലരും വിശ്വസിക്കുന്നത്.
മൂന്നാം ലോകമഹായുദ്ധം
പ്രകൃതി ക്ഷോഭങ്ങൾക്ക് പുറമെ 2026ൽ ഒരു വലിയ ആഗോള സംഘർഷം പൊട്ടിപ്പുറപ്പെടാൻ സാദ്ധ്യതയുണ്ട് . 2025ൽ ഇന്ത്യയും പാകിസ്ഥാനും ഉൾപ്പെടെ ഇറാൻ- ഇസ്രായേൽ, തായ്‌ലൻഡ് -കംബോഡിയ തുങ്ങിയ രാജ്യങ്ങൾ തമ്മിലുള്ള സംഘർഷങ്ങൾക്കാണ് ലോകം സാക്ഷിയാകുന്നത്. വാംഗയുടെ പ്രവചനമനുസരിച്ച് കാര്യങ്ങൾ കൂടുതൽ വഷളാകുമെന്നാണ് സൂചന. ചൈന തായ്‌വാനിൽ ആക്രമണം അഴിച്ചുവിടുമെന്നും, റഷ്യയും യുഎസ്എയും തമ്മിൽ നേരിട്ട് ഏറ്റുമുട്ടാനുള്ള സാധ്യതയുമുണ്ടെന്നും വാംഗ പറഞ്ഞു. ഇത് മൂന്നാം ലോക മഹായുദ്ധത്തിലേക്ക് വഴിവയ്ക്കുമെന്നാണ് വാംഗയുടെ പ്രവചനം.
നിർമ്മിത ബുദ്ധിയുടെ കടന്നുകയറ്റം
2026-ൽ നിർമ്മിത ബുദ്ധിയുടെ വളച്ചർച്ചയെക്കുറിച്ചും ബാബ വാംഗ പ്രവചിച്ചിട്ടുണ്ട്. മനുഷ്യ ശബ്ദങ്ങൾ ഉൾപ്പെടെ സൃഷ്ടിക്കുന്നതും മറ്റ് പ്രധാനപ്പെട്ട തീരുമാനങ്ങൾ എടുക്കുന്നത് വരെയുള്ള കാര്യങ്ങളിൽ നിർമ്മിത ബുദ്ധി പ്രതീക്ഷിച്ചതിലും വേഗത്തിലാണ് മുന്നോട്ട് കുതിക്കുന്നത്. ചിലർ ഇതിനെ മനുഷ്യരാശിയുടെ പുരോഗതിയായി കാണുമ്പോൾ മറ്റുള്ളവർ ഇക്കാര്യത്തിൽ അസ്വസ്ഥരാണ്. മനുഷ്യർ ചെയ്യുന്ന പല ജോലികളും ഇപ്പോൾ എഐയുടെ സഹായത്തോടെ ചെയ്യുന്നതിനാൽ നിർമ്മിത ബുദ്ധിയുടെ വേഗത്തിലുള്ള അനിയന്ത്രിതമായ വളർച്ച അപകടകരമാണെന്ന് കണ്ടെത്തിയിരിക്കുന്നു. വാംഗയുടെ പ്രവചനം ശരിയാണെങ്കിൽ 2026-ൽ എഐ എല്ലാം മാറ്റി മാറിക്കുമെന്നാണ് പറയപ്പെടുന്നത്.
അന്യഗ്രഹജീവികളുമായുള്ള സമ്പർക്കം
വാംഗയുടെ പല പ്രവചനങ്ങളും ഇതിനകം യാഥാർത്ഥ്യമായിട്ടുണ്ടെങ്കിലും അന്യഗ്രഹജീവികളുടെ സാന്നിദ്ധ്യം പലരെയും ഭയപ്പെടുത്തുന്നുണ്ട്. ബഹിരാകാശത്ത് ജീവജാലങ്ങളെ കണ്ടെത്തുന്നത് ശാസ്ത്രത്തിന്റെ മുന്നേറ്റത്തെയാണ് സൂചിപ്പിക്കുന്നത്. 2026 നവംബറിൽ ഒരു ഭീമാകാരമായ അന്യഗ്രഹ പേടകം ഭൂമിയിലേക്ക് പറന്നിറങ്ങുമെന്നാണ് വംഗയുടെ പ്രവചനം. ഈ അമ്പരപ്പിക്കുന്ന അവകാശവാദം മനുഷ്യർ ആദ്യമായി അന്യഗ്രഹജീവികളുമായി സമ്പർക്കം പുലർത്തുന്നതിന് തുടക്കം കുറിക്കുമെന്ന് പറയപ്പെടുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |