ലിറിക്കൽ വീഡിയോ ഇന്ന്
വേഫെറർ ഫിലിംസ് വിതരണം
അനുപമ പരമേശ്വരൻ, ദർശന രാജേന്ദ്രൻ, സംഗീത എന്നിവരെ പ്രധാന കഥാപാത്രമാക്കി പ്രവീൺ കന്ദ്രേഗുല സംവിധാനം ചെയ്യുന്ന പർദ്ദ : ഇൻ ദ നെയിം ഒഫ് ലവ് ആഗസ്റ്റ് 22ന് തിയേറ്ററിൽ. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് ആണ് കേരളത്തിൽ വിതരണം. ദർശന രാജേന്ദ്രന്റെ തെലുങ്ക് അരങ്ങേറ്റം ആണ് പർദ്ദ. ശക്തമായ സ്‌ത്രീ കഥാപാത്രങ്ങളെ ഇവർ മൂന്നുപേരും അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ ലിറിക്കൽ വീഡിയോ ഇന്ന് റിലീസ് ചെയ്യും. ആനന്ദ മീഡിയുടെ ആദ്യ തെലുങ്ക് നിർമ്മാണ സംരംഭം വിജയ് ദൊങ്കട, ശ്രീനിവാസുലു പി.വി, ശ്രീധർ മക്കുവ എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. പ്രേക്ഷകരെ രസിപ്പിക്കുന്നതിനൊപ്പം ആഴത്തിൽ ചിന്തിപ്പിക്കുന്നതും പുതുമയാർന്നതും ശക്തവുമായ കഥ അവതരിപ്പിക്കാനാണ് അണിയറ പ്രവർത്തകരുടെ ശ്രമം. ഗോപി സുന്ദർ സംഗീതം പകരുന്നു. മൃദുൽ സുജിത് ആണ് ഛായാഗ്രഹണം. ധർമേന്ദ്ര കരള ചിത്രസംയോജനം നിർവഹിക്കുന്നു. രോഹിത് കോപ്പു ആണ് പർദ്ദയുടെ എക്സിക്യുട്ടീവ് പ്രൊഡ്യൂസർ. ഗാനങ്ങൾ വനമാലി, മാർക്കറ്റിംഗ് ആൻഡ് കമ്മ്യൂണിക്കേഷൻസ് നിർവഹിക്കുന്നത് ഡോ. സംഗീത ജനചന്ദ്രൻ
(സ്റ്റോറീസ് സോഷ്യൽ)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |