ന്യൂഡൽഹി: അമേരിക്കൻ ഉന്നത വിദ്യാഭ്യാസത്തെക്കുറിച്ചുള്ള വിവരങ്ങൾ നൽകുന്ന യു.എസ്. സർക്കാരിന്റെ ഔദ്യോഗിക ശ്രോതസായ എഡ്യൂക്കേഷൻ യു.എസ്.എ. ഇന്ത്യയിൽ എട്ട് 'സ്റ്റഡി ഇൻ ദി യു.എസ്' വിദ്യാഭ്യാസമേളകളുടെ പരമ്പര സംഘടിപ്പിക്കുന്നു.ആഗസ്റ്റ് 9ന് ചെന്നൈയിൽ ആരംഭിച്ച് 17ന് പൂനെയിൽ അവസാനിക്കും. 50ലധികം അംഗീകൃത യു.എസ്. സർവ്വകലാശാലകൾ പങ്കെടുക്കും. പ്രവേശനം പൊതുജനങ്ങൾക്ക് സൗജന്യമാണ്. https://bit.ly/EdUSAFair25EMB എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യാം.
ആഗസ്റ്റ് 9ന് ചെന്നൈ ഹോട്ടൽ ഹിൽട്ടൽ, 10ന് ബെംഗളൂരൂ ഹോട്ടൽ ഹയാത്ത് സെൻട്രിക് ഹെബ്ബാൾ, 11ന് ഹൈദരാബാദ് ഹോട്ടൽ ഐ.ടി.സി.കോഹിനൂർ, 12ന് ന്യൂഡൽഹി ഹോട്ടൽ ദി ലളിത്, 13ന് കൊൽക്കത്ത ഹോട്ടൽ ദി പാർക്ക്, 15ന് അഹമ്മദാബാദ് ഹോട്ടൽ ഹയാത്ത് വസ്ത്രപുർ, 16ന് മുംബയ് ഹോട്ടൽ സെന്റ് റെജിസ്, 17ന് പൂനെ ഹോട്ടൽ ഷെറാട്ടൺ ഗ്രാന്റ് പൂനെ ബണ്ട് ഗാർഡ് എന്നിവിടങ്ങളിലാണ് മേളകൾ നടക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |