7 ന് ആരംഭിക്കാനിരുന്ന മൂന്നാം സെമസ്റ്റർ ബിടെക് (2013 സ്കീം – 2014 അഡ്മിഷൻ), ഏപ്രിൽ പരീക്ഷകൾ മാറ്റിവച്ചു.
എട്ടാം സെമസ്റ്റർ പഞ്ചവർഷ എംബിഎ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
ഒന്നാം സെമസ്റ്റർ എംഎസ്സി സൈക്കോളജി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
ഒന്നാം സെമസ്റ്റർ എംഎ പബ്ലിക് അഡ്മിനിസ്ട്രേഷൻ (സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
ഒന്നാം സെമസ്റ്റർ എംകോം (റഗുലർ & സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
ഒന്നാം സെമസ്റ്റർ ബി.എ ഓണേഴ്സ് ഇൻ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
ജൂണിൽ വിജ്ഞാപനം ചെയ്ത നാലാം സെമസ്റ്റർ എം.എ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ പരീക്ഷയുടെ വൈവ വോസി 7, 8, 11 തീയതികളിൽ നടത്തും.
രണ്ടാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. ബിഎ/ ബി.എസ്സി/ബികോം ആഗസ്റ്റ് പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
ഒന്ന്, രണ്ട്, മൂന്ന്, നാല്, അഞ്ച്, ആറ്, ഏഴ്, എട്ട് സെമസ്റ്റർ ബാച്ചിലർ ഒഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജി പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
കാര്യവട്ടം ക്യാമ്പസിലെ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്മെന്റ് ഇൻ കേരളയുടെ എം.ബി.എ കോഴ്സുകളിലേക്ക് 8 ന് രാവിലെ 11മുതൽ കാര്യവട്ടം ഐ.എം.കെ യിൽ വച്ച് സ്പോട്ട് അഡ്മിഷൻ നടത്തും.
എം.ജി സർവകലാശാല പ്രാക്ടിക്കൽ
രണ്ടാം സെമസ്റ്റർ ബി.വോക് ബ്രോഡ്കാസ്റ്റിംഗ് ആൻഡ് ജേർണലിസം (പുതീയ സ്കീം2024 അഡ്മിഷൻ റഗുലർ, 2023 അഡ്മിഷൻ ഇംപ്രുവ്മെന്റ്, 2018 മുതൽ 2023 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ് മേയ് 2025) പരീക്ഷയുടെ പ്രാക്ടിക്കൽ 11, 12 തിയതികളിൽ കളമശ്ശേരി സെന്റ് പോൾസ് കോളേജിൽ നടക്കും.
രണ്ടാം സെമസ്റ്റർ എം.എസ്സി ഇൻഫർമേഷൻ ടെക്നോളജി (സി.എസ്.എസ് 2024 അഡ്മിഷൻ റഗുലർ, 2023 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2019 മുതൽ 2023 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ് മേയ് 2025) പരീക്ഷയുടെ പ്രാക്ടിക്കൽ ഏഴിന് കോന്നി വി.എൻ.എസ് കോളേജ് ഒഫ് ആർട്സ് ആൻഡ് സയൻസിൽ നടക്കും
പരീക്ഷാഫലം
മൂന്നാം സെമസ്റ്റർ പി.ജി.സി.എസ്.എസ് എം.എസ്.സി സ്റ്റാറ്റിസ്റ്റിക്സ് (അപ്ലൈഡ്), ബയോസ്റ്റാറ്റിസ്റ്റിക്സ് (2023 അഡ്മിഷൻ തോറ്റവർക്കുള്ള സ്പെഷ്യൽ റീഅപ്പിയറൻസ് ഏപ്രിൽ 2025) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
മൂന്നാം സെമസ്റ്റർ ബി.ബി.എ എൽ എൽ.ബി പഞ്ചവത്സര ഇന്റഗ്രേറ്റഡ് (ഓണേഴ്സ് 2023 അഡ്മിഷൻ റഗുലർ, 2018 മുതൽ 2022 വരെ അഡ്മിഷനുകൾ സപ്ലിമെന്ററി), ബി.ബി.എ എൽ എൽ.ബി പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിൾ ഡിഗ്രി (ഓണേഴ്സ് 2017 അഡ്മിഷൻ സപ്ലിമെന്ററി, 2016 അഡ്മിഷൻ ആദ്യ മേഴ്സി ചാൻസ്, 2015 അഡ്മിഷൻ രണ്ടാം മേഴ്സി ചാൻസ്, 2014 അഡ്മിഷൻ അവസാന മേഴ്സി ചാൻസ് മാർച്ച് 2025) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
മൂന്നാം സെമസ്റ്റർ ബി.എ എൽ എൽ.ബി പഞ്ചവത്സര ഇന്റഗ്രേറ്റഡ് (2015 അഡ്മിഷൻ രണ്ടാം മേഴ്സി ചാൻസ്, 2014 അഡ്മിഷൻ അവസാന മേഴ്സി ചാൻസ് മാർച്ച് 2025) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
മൂന്നാം സെമസ്റ്റർ ബി.എ എൽ എൽ.ബി പഞ്ചവത്സര ഇന്റഗ്രേറ്റഡ് (ഓണേഴ്സ് 2023 അഡ്മിഷൻ റഗുലർ, 2018 മുതൽ 2022 വരെ അഡ്മിഷനുകൾ സപ്ലിമെന്ററി), ബി.എ എൽഎൽ.ബി പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിൾ ഡിഗ്രി (ഓണേഴ്സ് 2017 അഡ്മിഷൻ സപ്ലിമെന്ററി, 2016 അഡ്മിഷൻ ആദ്യ മേഴ്സി ചാൻസ് മാർച്ച് 2025) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
നാലാം സെമസ്റ്റർ എം.എസ്സി മൈക്രോബയോളജി (2023 അഡ്മിഷൻ റഗുലർ, 2019 മുതൽ 2022 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ് ഏപ്രിൽ 2025) പരീക്ഷകളുടെ ഫലം പ്രസദ്ധീകരിച്ചു.
റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം:പട്ടികജാതി വകുപ്പിന്റെ ലക്ഷ്യ സ്കോളർഷിപ്പ് 2025-2026 ലെ റാങ്ക് ലിസ്റ്റ് www.scdd.kerala.gov.in സൈറ്റിൽ പ്രസിദ്ധീകരിച്ചു.
എയർലൈൻ ആൻഡ് എയർപോർട്ട് മാനേജ്മെന്റ് ഡിപ്ലോമ
തിരുവനന്തപുരം: സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ നേതൃത്വത്തിൽ എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജിൽ ഡിപ്ലോമ ഇൻ എയർലൈൻ ആൻഡ് എയർപോർട്ട് മാനേജ്മെന്റ് പ്രോഗ്രാമിലേക്ക് പ്ലസ് ടു അഥവാ തത്തുല്യയോഗ്യതയുളളവർക്ക് https://srccc.in/register വെബ്സൈറ്റു വഴി 10 വരെ അപേക്ഷിക്കാം. വിവരങ്ങൾക്ക്: www.srccc.in, 0471 2570471, 9846033001.
കൈറ്റ് വിക്ടേഴ്സിൽ സാനു മാഷിന്റെ ക്ലാസുകൾ
തിരുവനന്തപുരം : അന്തരിച്ച പ്രശസ്ത എഴുത്തുകാരനും പ്രഭാഷകനുമായ പ്രൊഫ. എം.കെ.സാനുവിന്റെ ക്ലാസുകൾ 'കൈറ്റ് വിക്ടേഴ്സിൽ' ബുധൻ, വ്യാഴം ദിവസങ്ങളിൽ രാവിലെ 10 നും രാത്രി 10 നും സംപ്രേഷണം ചെയ്യും. കൈറ്റ് വിക്ടേഴ്സിന്റെ'ഗ്രേറ്റ് ടീച്ചേഴ്സ്' എന്ന പരമ്പരയിൽ എറണാകുളം മഹാരാജാസ് കോളേജിൽ കുട്ടികൾക്കായി 'നാടക സാഹിത്യം' എന്ന വിഷയത്തിൽ സാനുമാഷ് എടുത്ത ക്ലാസുകളാണ് നാല് എപ്പിസോഡുകളിലായി സംപ്രേഷണം ചെയ്യുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |