കൊച്ചി: സ്വാതന്ത്ര്യദിനത്തിൽ ഉയർത്തിയ ദേശീയപതാക താഴ്‌ത്താൻ മറന്നത് അനാദരമാകില്ലെന്ന് ഹൈക്കോടതി. ദേശീയപതാക സൂര്യാസ്തമയത്തിന് ശേഷവും താഴ്‌ത്താൻ മറന്നതിൽ അങ്കമാലി നഗരസഭ സെക്രട്ടറിയായിരുന്ന വിനു സി. കുഞ്ഞപ്പനെതിരെ 2015ൽ രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കിയ ഉത്തരവിലാണ് ജസ്റ്റിസ് കൗസർ എടപ്പഗത്ത് ഇക്കാര്യം വ്യക്തമാക്കിയത്.ദേശീയപതാക താഴ്‌ത്താത്തത് ദേശീയ ചിഹ്നങ്ങളെ അധിക്ഷേപിക്കൽ തടയുന്ന നിയമ(1971)ത്തിൽ പറയുന്ന അനാദരവിന്റെ പരിധിയിൽ വരില്ലെന്ന് കോടതി പറഞ്ഞു. ബോധപൂർവമുള്ള പ്രവൃത്തിയാണെങ്കിലേ അനാദരമായി കണക്കാക്കാനാകൂ.
2022 ലെ ഫ്ലാഗ് കോഡ്, ദേശീയപതാക കൈകാര്യം ചെയ്യേണ്ടതെങ്ങിനെയെന്ന് വിശദീകരിക്കുന്നു. എന്നാൽ ഇതൊരു നിയമമല്ല, ഇതിന്റെ അടിസ്ഥാനത്തിൽ ശിക്ഷാനടപടി സ്വീകരിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |