ശംഖുംമുഖം: വിദേശത്തു നിന്ന് കടത്താൻ ശ്രമിച്ച 13 കോടി വിലവരുന്ന ഹൈബ്രിഡ് കഞ്ചാവുമായി കോഴിക്കോട് സ്വദേശി തിരുവനന്തപുരം വിമാനത്താവളത്തിൽ പിടിയിലായി. കോഴിക്കോട് സ്വദേശി സുധീഷ് എൻസനാണ് എയർ കസ്റ്റംസിന്റെ പിടിയിലായത്. ബാങ്കോംഗിൽ നിന്ന് എമിറേറ്റസ് എയർവേഴ്സിന്റെ 522-ാം നമ്പർ വിമാനത്തിലെത്തിയ ഇയാൾ ഹൈബ്രിഡ് കഞ്ചാവ് 45 ചെറിയ കവറുകളിലാക്കി ലഗേജിനുള്ളിൽ ഒളിപ്പിച്ച് കടത്തുകയായിരുന്നു.
വിദേശത്ത് നിന്നെത്തുന്ന യാത്രക്കാരൻ കഞ്ചാവ് കടത്തുന്നുവെന്ന രഹസ്യവിവരം കേരള പൊലീസിന് ലഭിച്ചു. ഈ വിവരം പൊലീസ് കസ്റ്റംസ് കമീഷണർക്ക് കൈമാറുകയായിരുന്നു.തുടർന്ന് കേരളത്തിലെ വിമാനത്താവളങ്ങളിൽ കർശനമായ പരിശോധന നടത്താനും സൂക്ഷമായ നിരീക്ഷണങ്ങൾ നടത്താനും കൊച്ചിയിൽ നിന്ന് കസ്റ്റംസ് കമീഷണർ നിർദേശം നൽകി. തുടർന്ന് സംസ്ഥാനത്തെ വിമാനത്താവളങ്ങളിൽ നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്.ഇതിന്റെ കൂടുതൽ വിവരങ്ങൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് കേരള പൊലീസും എയർ കസ്റ്റംസും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |