കൊച്ചി: ഭാരതാംബ വിവാദത്തിൽ ഹൈക്കോടതി ജഡ്ജിമാർക്കെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട കേരള സർവകലാശാല സിൻഡിക്കേറ്റംഗവും മുൻ എം.എൽ.എയുമായ ആർ. രാജേഷിനെതിരെയുളള കോടതി അലക്ഷ്യ കേസ് ഹൈക്കോടതി അവസാനിപ്പിച്ചു. സിംഗിൾബെഞ്ച് നടപടിക്രമങ്ങൾ പാലിച്ചില്ലെന്ന് ജസ്റ്റിസ് വി. രാജ വിജയ രാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് വിലയിരുത്തി.നടപടിക്രമങ്ങൾ പാലിക്കാത്തതിനാൽ കുറ്റവിമുക്തനാക്കണമെന്നാവശ്യപ്പെട്ട് രാജേഷ് സമർപ്പിച്ച ഹർജിയിലാണ് ഉത്തരവ്.കോടതി അലക്ഷ്യ നടപടികൾ സ്വീകരിക്കാൻ ഹൈക്കോടതി നിഷ്കർഷിക്കുന്ന ചട്ടങ്ങൾ പാലിച്ചില്ലെന്ന് രാജേഷിനായി ഹാജരായ സീനിയർ അഭിഭാഷകൻ വാദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |