തിരുവനന്തപുരം: കരൾമാറ്റ ശസ്ത്രക്രിയയിലൂടെ ജീവിതം തിരിച്ചുപിടിച്ചവരുടെ സംഗമം നടത്തി കിംസ് ഹെൽത്ത്. 200ലേറെ കരൾമാറ്റ ശസ്ത്രക്രിയകൾ പൂർത്തിയാക്കിയതിനോടനുബന്ധിച്ച് നടത്തിയ പരിപാടിയിൽ ചലച്ചിത്രതാരം ലക്ഷ്മി ഗോപാലസ്വാമി മുഖ്യാതിഥിയായി. ഗ്യാസ്ട്രോ എൻട്രോളജി,ഹെപ്പറ്റോളജി ആൻഡ് ഐ.ഇ.എം ക്ലിനിക്കും ലക്ഷ്മി ഉദ്ഘാടനം ചെയ്തു.കിംസ് ഹെൽത്ത് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ.എം.ഐ.സഹദുള്ള അദ്ധ്യക്ഷത വഹിച്ചു. കിംസ്‌ഹെൽത്ത് സഹസ്ഥാപകൻ ഇ.എം.നജീബ്,ഹെപ്പറ്റോബൈലറി,പാൻക്രിയാറ്റിക് ആൻഡ് ലിവർ ട്രാൻസ്‌പ്ലാന്റ് വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ.ഷബീറലി,പീഡിയാട്രിക് ഗ്യാസ്ട്രോ എൻട്രോളജി,ഹെപ്പറ്റോളജി ആൻഡ് ലിവർ ട്രാൻസ്‌പ്ലാന്റ് വിഭാഗം അസോസിയേറ്റ് കൺസൾട്ടന്റ് ഡോ.അനു.കെ.വാസു,ട്രാൻസ്‌പ്ലാന്റ് സർവീസസ് ക്ലിനിക്കൽ ചെയർ ആൻഡ് സീനിയർ കൺസൾട്ടന്റ് ഡോ.ഷിറാസ് അഹമ്മദ് റാത്തർ,ഗ്യാസ്ട്രോ എൻട്രോളജി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ.മധു ശശിധരൻ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |