ആലപ്പുഴ: ചേർത്തലയിൽ സർക്കാർ സ്കൂളിലെ കുട്ടികൾക്ക് അലർജിയുണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പട്ടണക്കാട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലാണ് സംഭവം. 32ഓളം വിദ്യാർത്ഥികളെയാണ് തുറവൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ക്ലാസിലെ ഡസ്ക് ദ്രവിച്ചിരിക്കുകയായിരുന്നു. ഈ ദ്രവിച്ച ഭാഗത്ത് വിദ്യാർത്ഥികൾ പെൻസിൽ കൊണ്ട് കുത്തിയിരുന്നു. ഇതിൽ നിന്ന് ഇറങ്ങി വന്ന സൂഷ്മ ജീവികൾ കടിച്ചാണ് വിദ്യാർത്ഥികൾക്ക് അലർജിയുണ്ടായതെന്നാണ് ലഭിക്കുന്ന വിവരം. പല കുട്ടികൾക്കും ചൊറിച്ചിലും ശരീരത്തിൽ തടിപ്പും ഉണ്ടായിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |