കോടാലി: ഗവ. യു.പി സ്‌കൂളിൽ കുട്ടികൾ അസംബ്ലി കൂടുന്ന ഓഡിറ്റോറിയത്തിന്റെ സീലിംഗ് തകർന്നുവീണു. ഇന്നലെ പുലർച്ചെയായിരുന്നു സംഭവമെന്നതിനാൽ അപകടം ഒഴിവായി. മെറ്റൽഷീറ്റിനടിയിലെ ജിപ്‌സം ബോർഡാണ് തകർന്നത്. ഓഡിറ്റോറിയത്തിലുണ്ടായിരുന്ന ഫാനും വീണു. വാർഡംഗവും പഞ്ചായത്ത് അധികാരികളും സ്ഥലത്തെത്തി പരിശോധന നടത്തി.
2015ൽ 54 ലക്ഷം എം.എൽ.എ ഫണ്ട് വിനിയോഗിച്ചാണ് നിർമ്മിച്ചത്. അശാസ്ത്രീയമായാണ് കെട്ടിടം പണിതതെന്ന് നാട്ടുകാർ പരാതി നൽകിയിരുന്നു. രണ്ട് മാസം മുമ്പ് മഴ പെയ്ത് സീലിംഗ് കുതിർന്നപ്പോഴും പരാതിപ്പെട്ടിരുന്നു. കോസ്റ്റ് ഫോർഡിനായിരുന്നു നിർമ്മാണച്ചുമതല.
അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ പൊതുവിദ്യാഭ്യാസ വകുപ്പ് ഉപഡയറക്ടർക്കും തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർക്കും കളക്ടർ അർജുൻ പാണ്ഡ്യൻ നിർദ്ദേശം നൽകി. അതേസമയം,തകർന്നുവീണ ജിപ്‌സം സീലിംഗ് പുനർനിർമ്മിച്ചു നൽകാമെന്ന് കോസ്റ്റ് ഫോർഡ് ഉദ്യോഗസ്ഥർ അറിയിച്ചതായി കെ.കെ.രാമചന്ദ്രൻ എം.എൽ.എ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |